വനിത ഡോക്ടർ കൊല്ലപ്പെട്ട ആർ.ജി.കർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ അറസ്റ്റിൽ

കൊൽക്കത്ത: വനിതാ ഡോക്ടർ കൊല്ലപ്പെട്ട കേസിൽ സംശയിക്കുന്ന കൊൽക്കത്തയിലെ ആർ.ജി കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷ് അറസ്റ്റിൽ.

അഴിമതി കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ. ആണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആർ.ജി. കറിലെ അഴിമതി അന്വേഷിക്കുന്ന സി.ബി.ഐ. നേരത്തെ ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.  കുറ്റകരമായ ഗൂഢാലോചന, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതാണ് കേസെടുത്തത്.

അഴിമതിക്കേസിൽ സന്ദീപ് ഘോഷിനെ സി.ബി.ഐ. സംഘം വീട്ടിലെത്തി ചോദ്യംചെയ്യുകയും ചെയ്തു. നേരത്തെ, വനിതാ ഡോക്ടറുടെ ബലത്സംഗക്കൊല അന്വേഷിക്കുന്ന സി.ബി.ഐ. സംഘം സന്ദീപ് ഘോഷിൻ്റെ നുണപരിശോധന നടത്തി. തുടർച്ചയായ 10 ദിവസത്തെ ചോദ്യം ചെയ്യലിൽ പല കാര്യങ്ങളും ഘോഷ് മറച്ചുപിടിക്കുന്നുണ്ടെന്ന് ബോധ്യമായതിനാലായിരുന്നു നുണപരിശോധന. ആരോപണവിധേയനായ ഡോക്ടറെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(ഐ.എം.എ) സസ്‌പെൻഡ് ചെയ്തു. 

സംഭവം മറച്ചുവെക്കാൻ പ്രിൻസിപ്പൽ ശ്രമിച്ചെന്നും ആത്മഹത്യയാണെന്നാണ് ആദ്യം വിശദീകരിച്ചതെന്നും പി.ജി.ഡോക്ടറുടെ കുടുംബം അടക്കം ആരോപിച്ചിരുന്നു. കഴിഞ്ഞദിവസം സുപ്രീംകോടതിയും ഇക്കാര്യം ചൂണ്ടിക്കാട്ടി. 

ഓഗസ്റ്റ് ഒമ്പതിനായിരുന്നു, വനിതാ പി.ജി ട്രെയിനി ഡോക്ടർ കൊല്ലപ്പെടുന്നത്. തുടർന്ന്, ഓഗസ്റ്റ് 12-നുതന്നെ ഡോ. സന്ദീപ് ഘോഷ് തൽസ്ഥാനത്തുനിന്ന് രാജിവെച്ചു. സമരംചെയ്യുന്ന ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും പ്രധാനപ്പെട്ട ആവശ്യങ്ങളിലൊന്നായിരുന്നു പ്രിൻസിപ്പലിൻ്റെ രാജി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !