ചടയമംഗലം: കൊല്ലം ജില്ലയിലെ ചടയമംഗലത്ത് പിക്കപ്പിൽ കടത്തിയ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടികൂടി.
പിക്ക് അപ്പ് വാനിൽ 19 ചാക്കുകളിലായി കടത്തിക്കൊണ്ട് വന്ന 475 കിലോഗ്രാം നിരോധിത പുകയിലകളാണ് എക്സൈസ് സംഘം പിടികൂടിയത്. ചടയമംഗലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ്.എ.കെ.യുടെ നേതൃത്വത്തിൽ നടന്ന രാത്രികാല പരിശോധനയിലാണ് പുകയില സൈനികർ പിടിച്ചെടുത്തത്. നിലമേൽ ഭാഗത്തു നിന്നും വന്ന പിക്കപ്പ് വാൻ സംശയം തോന്നി എക്സൈസ് തടയുകയായിരുന്നു. ആലങ്കോട് സ്വദേശിയായ മൻസൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടറോടൊപ്പം പ്രൈവൻ്റീവ് ഓഫീസർ ബിനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സബീർ, ഷൈജു, ബിൻസാഗർ എന്നിവരും ഉണ്ടായിരുന്നു. എവിടെ നിന്നാണ് പുകയില ഉത്പന്നങ്ങൾ എത്തിച്ചതെന്നും ആർക്ക് വേണ്ടി കടത്തിക്കൊണ്ടുവന്നതെന്നുമടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു.
അതിനിടെ ഒലക്കോട് സ്റ്റേഷനിൽ പാലക്കാട് എക്സൈസ് എൻഫോഴ്‌സ്‌മെൻ്റ് സ്‌പെഷ്യൽ സ്ക്വാഡും പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് 14.22 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ട് അതിഥി തൊഴിലാളികളാണ് കഞ്ചാവുമായെത്തിയത്. പശ്ചിമ ബംഗാൾ സ്വദേശികളായ റഹിദുൾ ഷെയ്ക്ക് (21), മാണിക്.എസ്.കെ (22 ) എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ സാദിഖ്.എ, പ്രൈവൻ്റീവ് ഓഫീസർ രാജേഷ് കുമാർ.പി.എൻ., പ്രിവൻ്റീവ് ഓഫീസർ മാസിലാമണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു.ജി, സദാശിവൻ.ബി, അമർ ഇൻനാഥ്.വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അജിത.എ, ആർ.പി.എസ്. എ.പി.ദീപക്, അജിത്ത് അശോക്, ഇ.എസ്.ഐ ഷിജു.കെ.എം, ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ.അജീഷ്, എൻ.അശോക് എന്നിവരടങ്ങിയ സംഘമാണ് കേസ് കണ്ടെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.