റോഡുകളിൽ വർദ്ധിച്ചുവരുന്ന അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈഎസ് നിർബന്ധിതമായി മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: റോഡുകളിൽ അപകടങ്ങളുടെ തീവ്രത കുറയ്ക്കാൻ അണ്ടർ റൺ പ്രൊട്ടക്ഷൻ ഡിവൈഎസ് നിർബന്ധിതമായി മോട്ടോർ വാഹനവകുപ്പ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് മറ്റ് വാഹനങ്ങളുടെ പുറകിൽ ഇടിച്ചതാണെന്ന് കണക്കുകൾ നിരത്തി എംവിഡി പറയുന്നു.പേസ്ബുക്ക് പോസ്റ്റിലൂടെയാണ് എംവിഡി ഈ കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം    

ഭാരതത്തിൽ ഏറ്റവും കൂടുതൽ അപകടവും മരണവും നടക്കുന്നത് മറ്റു വാഹനങ്ങളുടെ പുറകിൽ ഇടിച്ചാണ്. കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം 2022-ൽ 98668 അപകടങ്ങളിൽ 32907 പേർ കൊല്ലപ്പെട്ടു. ഇതിൽ രണ്ടാം സ്ഥാനം മറ്റ് വാഹനങ്ങളുടെ വാഹനങ്ങൾ ഇടിക്കുന്നു. 71146 അപകടങ്ങളും 20357 മരണവും 2022-ൽ സംഭവിച്ചത് ഇങ്ങനെയാണ്. നിസ്സാരം എന്നു തോന്നാവുന്ന റിയർ/സൈഡ് അണ്ടർ റൺ പ്രൊട്ടക്‌ടർ നിർബന്ധമാക്കേണ്ടതിൻ്റെയും അത് കൃത്യമായി പരിപാലിക്കേണ്ടതിൻ്റെയും ആവശ്യകതയാണ്.

ഉയരം കൂടിയ ഭാരവാഹനങ്ങളടക്കമുള്ള വാഹനങ്ങളിലേക്ക് പാഞ്ഞുകയറുന്ന കാറുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതൽ മരണത്തിന് ഹേതു ആയിട്ടുള്ളത്. ഇരുചക്ര വാഹനങ്ങളിൽ പാസഞ്ചർ കാറുകൾ ഗുരുതരമായ പരിക്കിനും മരണത്തിനും കാരണമാകുമെന്ന് എയർബാഗിൻ്റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിക്കും. എയർ ബാഗുകളുടെ സെൻസറുകൾ കാറിൻ്റെ മുൻബമ്പറിന് തൊട്ടു പുറകിൽ ആയിട്ടാണ് സ്ഥാപിക്കുക. ഇടിച്ചുകയറുമ്പോൾ ഈ ഭാഗം ഇടിച്ചാൽ മാത്രമേ എയർബാഗുകൾ തുറക്കുകയുള്ളൂ. 

കാർ യാത്രികർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിന് ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയിട്ടുള്ള ക്രാമ്പിൾ സോണും ഫലവത്താകില്ല. അതുകൊണ്ടാണ് റിയർ ആൻറർ റൺ പ്രൊട്ടക്ഷൻ ഡിവൈസ് 55 സെൻറീമീറ്റർ മുതൽ 70 സെമി വരെ ഉയരത്തിൽ ഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. മറ്റ് വാഹനങ്ങളുമായി സുരക്ഷിതമായ അകലം കൃത്യമായി ഉറപ്പ് വരുത്താൻ കഴിയാത്തവിധം വാഹനസാന്ദ്രതയേറിയ നമ്മുടെ നിരത്തുകളിൽ ആൻറർ റൺ പ്രൊട്ടക്ഷൻ ഡിവൈസുകൾ നിർണ്ണായകമാണ്. 

കേന്ദ്ര മോട്ടോർ വാഹന ചട്ടം 124 പ്രകാരം 3.5 ടണ്ണിലധികം തൂക്കം വരുന്ന ഭാരവാഹനങ്ങൾക്ക് ലാറ്ററൽ ആൻ്റർ റൺ പ്രൊട്ടക്റ്റീവ് ഡിവൈസ് നിർബന്ധമാണ്. വാഹനങ്ങളുടെ നിർമ്മാതാക്കളും ഡീലറും ഇത് ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറും ടിപ്പർ വാഹനങ്ങളും ഒഴിച്ചുള്ളവക്ക് പുറകിലെ അണ്ടർ റൺ പ്രൊട്ടക്ടറും നിർബന്ധമാണ്. IS 14812/ IS 14682 എന്നീ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇത് നിർമ്മിക്കേണ്ടത്.

ഈ അണ്ടർ റൺ സംരക്ഷണം ഉള്ളത് കൊണ്ട് മാത്രം ഗുരുതരമായ പരിക്കിൽ നിന്നും മരണത്തിൽ നിന്നും രക്ഷപ്പെട്ട നിരവധി സംഭവങ്ങൾ ഉണ്ട്. ഇത്തരം ഡിവൈസുകളിൽ കാണുന്ന ഓരോ ആക്‌സിഡൻ്റ് അടയാളങ്ങളും ജീവന് രക്ഷിച്ചതിൻ്റെ ഓർമ്മപ്പെടുത്തലുകളാവാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !