തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി പൊതുജനങ്ങളെയും അണിചേര്ത്ത് സംസ്ഥാനം സർക്കാരിന്റെ പുതു ചുവടുവെയ്പ്പ്.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയത് കണ്ടാൽ പരാതിപ്പെടാൻ ഒറ്റ നമ്പർ സംവിധാനം ഏർപ്പെടുത്തി. തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യത്യസ്ത നമ്പറുകളായിരുന്നു മാലിന്യം തള്ളിയവർക്കെതിരെ പരാതിപ്പെടാൻ ഇതുവരെ ഉണ്ടായിരുന്നത്. ഇതെല്ലാം ഏകീകരിച്ചിരിക്കുകയാണ് ഇപ്പോൾ വകുപ്പ്. സ്വച്ഛത ഹി സേവ 2024 ക്യാമ്പയിൻ്റെ സംസ്ഥാനതല ലോഞ്ച് നിർവഹിക്കവെയവൺ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പുതിയ വാട്‌സാപ്പ് നമ്പർ പ്രഖ്യാപിച്ചു.
പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകാനും ഇനി 9446700800 എന്ന വാട്‌സാപ്പ് നമ്പർ ഉപയോഗിക്കാം. പരാതികൾ വീഡിയോകളും ചിത്രങ്ങളായും അറിയിക്കാനാണ് വാട്‌സ് ആപ്പ് നമ്പർ എന്ന ആശയം തദ്ദേശ വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പൊതു വാട്‌സാപ്പ് നമ്പർ ഒരു സോഷ്യൽ ഒഡിറ്റ് ആയി കൂടിയാണ് പ്രവർത്തിക്കുക.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് പരാതികൾ ലഭിക്കുന്ന രീതി പിന്തുടരുക. രണ്ടു ഘട്ടമായി ക്രമീകരിച്ചിരിക്കുന്ന നടപടികളിൽ ആദ്യം മലിനമായ ഇടം ശുചിയാക്കുകയും രണ്ടാമതായി കുറ്റക്കാർക്ക് എതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു. വാട്‌സ് ആപ്പ് നമ്പറിലൂടെയുള്ള പരാതികൾ അറിയിക്കുന്നവർക്ക് നിയമലംഘനത്തിൽ നിന്ന് ഈടാക്കിയ പിഴയുടെ 25 ശതമാനം മറ്റൊരു ലഭൂക്കുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
പരമാവധി 2500 രൂപയായിരിക്കും ഇങ്ങനെ പാരിതോഷികമായി നൽകുക. മലിനീകരണം നടത്തുന്ന ആളിൻ്റെ പേര്, വാഹന നമ്പർ അറിയുമെങ്കിൽ അവനും ഫോട്ടോകളും സഹിതമാണ്' പരാതികൾ അറിയിക്കേണ്ടത്. ലൊക്കേഷൻ വിശദാംശങ്ങളും ഇതോടൊപ്പം നൽകാം. സംസ്ഥാനത്തെ 1034 തദ്ദേശ സ്ഥാപനങ്ങളും ഇതോടെ 9446700800 എന്ന നമ്പർ വഴി മാലിന്യ നിർമ്മാർജന പദ്ധതിക്ക് കീഴിൽ ജാഗ്രതാതാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.