തിരുവന്തപുരം: കഴക്കൂട്ടത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു.
ഡ്രൈവർ കാറിൽനിന്നിറങ്ങി ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. കാർ പൂർണമായും കത്തിനശിച്ചു. കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലെ സർവീസ് റോഡിൽ വെള്ളിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. കണിയാപുരം സ്വദേശി അലൻ്റെ കാറാണ് കത്തിനശിച്ചത്. കാടിൻ്റെ മുന്നിൽനിന്ന് പുക ഉയരുന്നത് കണ്ട അലൻ കാർ ഓഫ് ചെയ്ത് ഇറങ്ങി ഓടുകയായിരുന്നു.
തീ പടരുന്നതുകണ്ട് നാട്ടുകാരും പോലീസും ചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കഴക്കൂട്ടത്തുനിന്ന് എത്തിയ അഗ്നിശമനസേനാംഗങ്ങളാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സർവീസ് സെൻററിൽനിന്ന് ടെസ്റ്റ് ഡ്രൈവിനായി ഓടിച്ചുനോക്കുന്നതിനിടെ വാഹനത്തിന് തീപിടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.