തിരുവല്ല : കുറ്റൂർ മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ജനകീയ സംരക്ഷണ സമിതി കൺവീനർ രാജു വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. മാമ്മൂട്ടിൽപ്പടി ഏറ്റുകടവ് റോഡിൻ്റെ തുടക്ക ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. റോഡിന് വീതി കുറവായതിനാൽ ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിക്കാത്തതിനാൽ റോഡ് പൂർവ്വ സ്ഥിതി പ്രാപിക്കുവാൻ റവന്യൂ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേർന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
രവികുമാർ അധ്യക്ഷത വഹിച്ചു. സോബി പൊയ്പാട്ടിൽ, ഏലിയാസ് പൊയ്പാട്ടിൽ, ശാന്തി കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രദേശവാസികളായ നൂറ് ഓളം പേർ യോഗത്തിൽ പങ്കെടുത്തു. കുറ്റൂർ പഞ്ചായത്ത് 12, 13 വാർഡുകളിൽ 200 ൽപ്പരം ജനങ്ങളുടെ ഒപ്പുശേഖരണവും നടത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.