മലപ്പുറം വണ്ടൂരിൽ പനി ബാധിച്ചു മരിച്ച യുവാവിന് നിപ്പയെന്ന് സംശയം

മലപ്പുറം: വണ്ടൂർ നടുവത്ത് യുവാവ് മരിച്ചത് നിപ ബാധിച്ചെന്ന് സംശയം.

കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. ബെംഗളൂരിൽ നിന്നെത്തിയ 24 കാരനായ വിദ്യാർത്ഥിയാണ് മൂന്ന് ദിവസം മുമ്പ് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വിദ്യാർത്ഥിക്ക് പണിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്ത കാരണം ആരോഗ്യ വകുപ്പ് നിപ്പ പരിശോധന കൂടി നടത്തുന്നത്. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കും സാമ്പിൾ പരിശോധനയ്ക്ക് അയക്കും. നിപ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്നാണ് പരിശോധന.

രണ്ട് സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിരുന്നു. കടുത്ത പന്നിയെ തുടർന്നായിരുന്നു ചികിത്സ തേടിയത്. പ്രാഥമിക ജാഗ്രത നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി ആരോഗ്യമന്ത്രിയും ആരോഗ്യ വകുപ്പും ജില്ലാ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകി. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ഫലം വന്നതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !