ഡിഎഫ്ഒയുടെ അനുമതിയില്ലാതെ വയനാട്ടിൽ വ്യാപക മരം മുറിച്ചു മാറ്റൽ.

കൽപറ്റ: വയനാട് തലപ്പുഴയിൽ വ്യാപക മരംമുറി. സോളാർ ഫെൻസിംഗ് സ്ഥാപിക്കാനെന്ന പേരിൽ മരങ്ങൾ വെട്ടിമാറ്റിയിരിക്കുന്നത്.

73 മരങ്ങളാണ് ഡിഎഫ്ഒയുടെ അനുമതിയില്ലാതെ മുറിച്ചു മാറ്റിയിരിക്കുന്നത്. കൂടുതൽ മരങ്ങൾ മുറിച്ചുമാറ്റിയോ എന്നും സംശയമുയരുന്നുണ്ട്. അതേസമയം വെട്ടിയ മരങ്ങൾ വിറകായി സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായീകരണം. ആഞ്ഞിലി, പ്ലാവ്, കരിവെട്ടി, തുടങ്ങി നിരവധി മരങ്ങളാണ് വെട്ടിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് ഉദ്യോഗസ്ഥർ മരം മുറിച്ചതെന്ന് ഡിഎഫ്ഒ മാർട്ടിൻ പറഞ്ഞു. 

റേഞ്ച് ഓഫീസറോട് റിപ്പോർട്ട് തേടിയെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി. വനത്തിൽ നിന്നും മരം മുറിക്കാൻ അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു. അനുമതിയില്ലാതെ മരം മുറിച്ചാൽ അവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മരങ്ങൾ മുറിച്ച് ഫെൻസിംഗ് സ്ഥാപിക്കുന്ന നടപടി വനംവകുപ്പ് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. വനംവകുപ്പിൻ്റെ ലക്ഷ്യം തന്നെ മരങ്ങൾ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !