തിരുവനന്തപുരം: തൃശൂർ കേരള കാർഷിക സർവകലാശാല ഫോറസ്റ്ററി കോളജ് ഡീൻ ഡോ.ഐ.വി.അനൂപിനെ (56) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ 6.10നു തിരുവനന്തപുരം പേട്ടയിൽ വച്ച് ട്രെയിൻ തട്ടിയാണു മരണമെന്നു ബന്ധുക്കൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. 2021 മുതൽ വെള്ളാനിക്കരയിലെ ഫോറസ്റ്ററി കോളേജ് ഡീനാണ്. ഫോറസ്റ്റ് പ്രൊഡക്ട് ആൻഡ് യൂട്ടിലൈസേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ മേധാവിയുമാണ്. തിരുവനന്തപുരം ബേക്കറി ജംക്‌ഷൻ സ്വദേശിയായ അനൂപ്, പ്രശസ്ത സാഹിത്യകാരൻ ഇ.വാസുവിൻ്റെ മകനാണ്. ഭാര്യ: രേണുക. മക്കൾ: അഞ്ജന, അർജുൻ.
വുഡ് അനാട്ടമി, ടിംബർ ഐഡൻറിഫിക്കേഷൻ, വുഡ് ക്വാളിറ്റി ഇവാലുവേഷൻ, ഡെൻഡ്രോക്രോണോളജി തുടങ്ങിയ മേഖലകളിൽ ദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ധനാണ്. തെങ്ങിൻതടി വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കുന്നതിൽ വലിയ സംഭാവനകൾ നൽകി.
വെള്ളാനിക്കര ഫോറസ്റ്ററി കോളേജിൽ നിന്ന് 1990ൽ ബിരുദവും 1993ൽ ബിരുദാനന്തര ബിരുദവും നേടിയ അനൂപ്, 1994ൽ യൂണിവേഴ്സിറ്റി സർവീസിൽ പ്രവേശിച്ചു. 2005ൽ ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.