നിലമ്പൂർ: എടക്കരയിലെ പച്ചക്കറിക്കടയിൽ നിന്ന് പാമ്പ് കടിയേറ്റ് വിദ്യാർത്ഥി മരിച്ചു. വഴിക്കടവ് ആനപ്പാറയിലെ പുത്തൻവീട്ടിൽ നൗഷാദിൻറെ മകൻ എടക്കര ഗവ. ഹയർസെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി സിനാൻ (17) ആണ് മരിച്ചത്.
സ്കൂളിലെ എൻ.എസ്.എസ് വളൻ്റിയറാണ്. സ്കൂൾ അവധിയുള്ള ദിവസങ്ങളിൽ സ്കൂൾ വിട്ട ശേഷവും എടക്കരയിലെ പച്ചക്കറി കടയിൽ ജോലിക്ക് നിൽക്കാറുണ്ട്. തിങ്കളാഴ്ച നാലിനും 4.30നും ഇടയിലാണ് കടയിൽനിന്നും പാമ്പിൻറെ കടിയേറ്റതായി സംശയിക്കുന്നത്. പാമ്പിനെ കണ്ടെത്താനായിട്ടില്ല.
തളർച്ച അനുഭവപ്പെട്ട കുട്ടിയെ എടക്കരയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് വിഷയിലും ചികിത്സ കാണിച്ചു. ശേഷം നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പാമ്പ് കടിയാണ് കുട്ടി മരിച്ചതെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു.
മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഖബറടക്കം ചൊവ്വാഴ്ച ആനപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മാതാവ്: സജ്ന. സഹോദരൻ: സിഫാൻ (ഏഴാം ക്ലാസ് വിദ്യാർത്ഥി, മാമാങ്കര എ.യു.പി സ്കൂൾ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.