ഡൽഹി: ബംഗ്ലാദേശിനെതിരെയുള്ള ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ. മലയാളി താരം സഞ്ജു സാംസണ്‍ പ്രധാന വിക്കറ്റ് കീപ്പറായി ടീമില്‍ ഇടം നേടി. മൂന്നു മത്സരങ്ങളുള്ള പരമ്പരയില്‍ സൂര്യകുമാര്‍ യാദവ് ടീമിനെ നയിക്കും. ബിസിസിഐ തന്നെയാണ് ടീം വിവരം പുറത്ത് വിട്ടത്.
സഞ്ജു സാംസണിനൊപ്പം ജിതേഷ് ശർമയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പർ. ഹാർദിക് പാണ്ഡ്യ ടീമിൽ തിരിച്ചെത്തി. ഐപിഎലിൽ മികച്ച പ്രകടനം കാഴ്ചവച്ച ബൗളർ മായങ്ക് യാദവ് ടീമിൽ ഇടം നേടി. ആദ്യ ടി20 ഒക്ടോബർ 6ന് ഗ്വാളിയോറിലും ബാക്കി രണ്ടെണ്ണം ഒക്ടോബർ 9ന് (ന്യൂഡൽഹി), ഒക്ടോബർ 12 ഹൈദരാബാദിലും നടക്കും.
ബംഗ്ലാദേശിനെതിരായ ഇന്ത്യൻ ടി20 ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിങ്, ഹാര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.
ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി-20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് കൊണ്ട് ഇന്ത്യയുടെ ഈ വർഷം നടക്കാൻ പോകുന്ന പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. ദുലീപ് ട്രോഫിയിലെ മിന്നും പ്രകടനമാണ് സഞ്ജുവിന് ടീമിലേക്ക് വഴിതുറന്നത്.
ഇറാനി കപ്പിനുള്ള ടീമിൽ ബിസിസിഐ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിൽ ആരാധക രോക്ഷം വളരെ വലുതായിരുന്നു. എന്നാൽ ബിസിസിഐ അന്താരാഷ്ട്ര ടീമിലേക്ക് മുൻനിർത്തിയാണ് ഇറാനി കപ്പിലേക്ക് തിരഞ്ഞെടുക്കാതിരുന്നത്.
പരമ്പരയില്‍ സഞ്ജു ഇന്ത്യയുടെ ഓപ്പണറായേക്കും. എന്നാല്‍ ഓപ്പണിങ്ങില്‍ സഞ്ജുവിന് അത്ര നല്ല റെക്കോര്‍ഡ് അല്ല ഉള്ളത്.ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ സഞ്ജു ഓപ്പണറായി കളിച്ചിരുന്നുവെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താവുകയായിരുന്നു. മൂന്നാം ടി20യില്‍ മൂന്നാമനായിട്ടും സഞ്ജു കളിച്ചു. ഇത്തവണയും റണ്‍സെടുക്കാതെയാണ് സഞ്ജു പുറത്തായത്.
രോഹിത് ശര്‍മ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതും ജയ്‌സ്വാള്‍ - ഗിലര്‍ സഖ്യത്തിന് വിശ്രമം നല്‍കിയതും സഞ്ജുവിന് ഗുണം ചെയ്യും. അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജുവിനെ കളിപ്പിക്കാനാണ് ടീം മാനേജ്മെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 6നാണ് ഇന്ത്യ - ബംഗ്ലാദേശ് ടി20 പരമ്പര തുടങ്ങുന്നത്.മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.ഗ്വാളിയറിലാണ് ആദ്യ ടി20.ഒമ്പതാം തീയതി ഡല്‍ഹിയില്‍ രണ്ടാം മത്സരവും 12-ാം തീയതി ഹൈദരാബാദില്‍ മൂന്നാം മത്സരവും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.