ആലപ്പുഴ: കൊള്ള മുതല്‍ പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രമാണ് പി.വി അന്‍വറെന്ന് മുതിര്‍ന്ന ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.
അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്.
അന്‍വര്‍ ചെറിയ മീനല്ല, വലിയ മയക്കുമരുന്ന് മാഫിയ സംഘങ്ങളും കള്ളക്കടത്ത് സംഘങ്ങളുമാണ് കേരളത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഇവരുടെ സ്വത്ത് പങ്കുവെക്കുന്ന തര്‍ക്കത്തിനിടെ പുറത്ത് ചാടിയ ഒരാള്‍ മാത്രമാണ് അന്‍വര്‍.
അന്‍വറുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന കാര്യങ്ങള്‍ ബിജെപി സംസ്ഥാന ഘടകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
അന്‍വറിന് വേണ്ടി മണിക്കൂറുകളോളം മാറ്റിവെക്കുന്ന മാദ്ധ്യമങ്ങളോട് സഹതാപമുണ്ടെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.