ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രാജിവെച്ചു. ലഫ്.ഗവര്‍ണര്‍ വി കെ സക്‌സേനയുടെ വസതിയിലെത്തി കെജരിവാള്‍ രാജിക്കത്ത് കൈമാറി.
നിയുക്ത മുഖ്യമന്ത്രി അതിഷിക്കൊപ്പമാണ് കെജരിവാള്‍ ഗവര്‍ണറുടെ വസതിയിലെത്തിയത്.എഎപിയുടെ നിയമസഭാ കക്ഷിയോഗത്തില്‍ കെജരിവാളാണ് അതിഷിയുടെ പേര് മുന്നോട്ട് വെച്ചത്.
അതിഷിയെ മുഖ്യമന്ത്രിയാക്കാനുള്ള കെജരിവാളിന്റെ നിര്‍ദേശത്തെ എഎപി എംഎല്‍എമാര്‍ പിന്തുണച്ചു. 26, 27 തീയതികളില്‍ നിയമസഭാ സമ്മേളനം ചേരാനും യോഗത്തില്‍ തീരുമാനിച്ചു.
സ്ഥാനമേല്‍ക്കുന്നതോടെ, ഷീല ദീക്ഷിതിനും സുഷമ സ്വരാജിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാകും അതിഷി.
രണ്ടുദിവസം മുന്‍പാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്ക്കുമെന്ന അപ്രതീക്ഷിത പ്രഖ്യാപനം അരവിന്ദ് കെജരിവാള്‍ നടത്തിയത്. നിലവില്‍ ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.
മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ കെജരിവാൾ ജയിലിൽ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. ഫെബ്രുവരിയിലാണു സംസ്ഥാനത്തു തെരഞ്ഞെടുപ്പു നടക്കേണ്ടത്. 2013ലാണു കെജരിവാൾ ആദ്യമായി ഡൽഹി മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.
കോൺഗ്രസുമായുള്ള കൂട്ടുകക്ഷി സർക്കാർ ഒരുവർഷം നീണ്ടില്ല. 2015ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020ൽ വീണ്ടും വിജയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.