ഹരിയാന: തനിക്ക് സന്ധിവാതം ബാധിച്ചെന്ന് ബാഡ്മിൻ്റൺ താരം സൈന നെഹ്‌വാൾ. കാൽ മുട്ടിലെ വേദന പരിശീലനത്തിനടക്കം വെല്ലുവിളി സൃഷ്ടിക്കുമെന്ന് താരം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ വിരമിക്കൽ പ്രഖ്യാപിക്കുന്നതടക്കമുള്ള നിർണ്ണായക തീരുമാനങ്ങളിലേക്ക് സൈന കടന്നേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.കാൽ മുട്ടിന് പ്രശ്നം നേരിടുന്നുണ്ട്. ഞാൻ ആർത്രൈറ്റിസ് രോഗബാധിതനാണ്. നിലവിലെ അവസ്ഥയിൽ 8-9 മണിക്കൂർ തള്ളി നീക്കുക എന്നത് ബുദ്ധിമുട്ടാണ്. ഉയർന്ന തലത്തിലുള്ള കളിക്കാരുമായി കളിക്കാനും മികച്ച പ്രകടനം കാഴ്ചവെക്കാനും 2 മണിക്കൂർ പരിശീലനം മതിയാകില്ല,”- സൈന പറഞ്ഞു.
ഇന്ത്യയുടെ ഷെഫ് ഡി മിഷനായിരുന്ന ഗഗൻ നാരങ്ങിൻ്റെ ഹൗസ് ഓഫ് ഗ്ലോറി പോഡ്‌കാസ്റ്റിൽ ആയിരുന്നു സൈനയുടെ പ്രതികരണം.അതേസമയം സൈന ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന അഭ്യൂഹം വളരെ ശക്തമാണ്. ഈ വർഷം അവസാനത്തോടെ താരം കരിയർ അവസാനിപ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്. എന്നാൽ ഇത്തരം വാർത്തകളോട് ഒന്നും തന്നെ സൈന പ്രതികരിച്ചിട്ടില്ല.
ഇന്ത്യയ്ക്ക് വേണ്ടി ബാഡ്മി ൻ്റണിൽ ഒളിമ്പിക് മെഡൽ നേടിയ ആദ്യ വ്യക്തി എന്ന നിലയിലാണ് സൈന ജനപ്രീതി നേടിയത്. 2010 ൽ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണം സ്വന്തമാക്കിയിരുന്നു.2012 ലണ്ടൻ ഒളിമ്പിക്സിൽ താരം ഇന്ത്യയ്ക്ക് വേണ്ടി വെങ്കലവും നേടി. വീണ്ടും 2018ലും കോമൺ വെൽത്ത് ഗെയിംസിൽ താരം സ്വർണം സ്വന്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.