അയർലണ്ട്: കള്ളൻ വന്നത് ഇപ്രകാരം വണ്ടിയെടുത്ത വളരെ കൂളായി, സൂക്ഷിച്ചാൽ ദുഖിക്കേണ്ട.
ഫിൻഗ്ലസ്സിൽ താമസിക്കുന്ന കോട്ടയം സ്വദേശി മലയാളിയുടെയും, ഭാര്യയുടെയും കാറുകളാണ് സെപ്റ്റംബർ 25 പുലർച്ചെ 3 മണിയോടെ മോഷ്ടിക്കപ്പെട്ടത്. വീടിന്റെ പുറകിലെ വാതിൽ കുത്തിത്തുറക്കുകയായിരുന്നു വെന്നത് ഫോട്ടോയിൽ നിന്നും വ്യക്തം.
എന്നിരുന്നാലും ഉടമസ്ഥൻ വാതിലിൽ ഉണ്ടായിരുന്ന മോണിറ്റർഡേഡ് അലാറം പ്രവർത്തിപ്പിച്ചിരുന്നില്ല എന്നത് ആണ് വ്യക്തമാകുന്നത്. അല്ലെങ്കിൽ വാതിൽ തുറക്കുമ്പോൾ അലാം ട്രിഗർ ചെയ്യുകയും വീടിന്റെ മോഷൻ ഡിറ്റക്ഷൻ അലാം കൂടി പ്രവർത്തിയ്ക്കേണ്ടതായിരുന്നുവെന്ന് വിഡിയോയിൽ നിന്നും മനസിലാക്കാം. കാരണം എന്തെങ്കിലും മറ്റ് പരിചിതമല്ലാത്ത പ്രവർത്തികൾ ഉണ്ടായിരുന്നുവെങ്കിൽ, അലാം സൗണ്ട് അടുത്തുള്ള ആളുകൾ തിങ്ങിപ്പാർക്കുന്ന ഏരിയയിൽ ആളുകളെ ഉണർത്തുമായിരുന്നു.
കാറിന്റെ താക്കോൽ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ചുമരിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു വീട്ടുകാർ. അതിനാൽ ഇത് കണ്ടെത്താൻ മോഷ്ടാകൾക്ക് എളുപ്പമായി. മോഷ്ടാക്കൾ കാറുകളുടെ താക്കോൽ ഹാളിലെ കീ ഹോൾഡറിൽ നിന്നും കൈക്കലാക്കി, കീകൾ ഉപയോഗിച്ച് സമർഥമായി വണ്ടികൾ കണ്ടെത്തുകയും വീടിന്റെ മുൻപിലെ ഹൗസിങ് എസ്റ്റേറ്റ് കോമ്മൺ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറുകളുമായി വളരെ കൂളായി കടന്നു കളയുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമായിട്ടുണ്ട്.
171 ടാക്സി രജിസ്ട്രേഷൻ ഉള്ള കാർ സെഡാർ വുഡ് എസ്റ്റേറ്റ് ഏരിയ യിൽ നിന്നും കണ്ടെത്തി, എങ്കിലും ഫോറൻസിക് പരിശോധനകൾക്കായി ഇത് ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നു.
രണ്ടാമത്തെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ: CHR 191RN149 എവിടെ വച്ചെങ്കിലും കാണുകയാണെങ്കിൽ ഉടൻ ഗാർഡയെ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു +353 1 666 7500
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.