വയനാട്: കസ്റ്റഡിയിലെടുത്ത ബൈക്ക് പോലീസ് വിട്ടുനല്‍കാത്തതില്‍ പ്രതിഷേധിച്ച് പനമരം പോലീസ് സ്റ്റേഷനുമുൻപില് യുവാവിന്റെ ആത്മഹത്യാശ്രമം.
കൈതക്കല്‍ സ്വദേശി മഞ്ചേരി കബീറാണ് (49) പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമം നടത്തിയത്. ചൊവ്വാഴ്ച വൈകീട്ട് 6.45-ഓടെയാണ് സംഭവം.പനമരം പോലീസ് കസ്റ്റഡിയിലെടുത്ത ഇയാളുടെ ഉടമസ്ഥതയിലുള്ള ബുള്ളറ്റ് വിട്ടുനല്‍കിയില്ല എന്നാരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. മാനന്തവാടി അഗ്നിരക്ഷാസേനയും നാട്ടുകാരും പൊതുപ്രവർത്തകരും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് ഇയാളെ പിന്തിരിപ്പിച്ചത്.
ഞായറാഴ്ച ഇയാളുടെ 17-കാരനായ മകൻ ബൈക്ക് ഓടിച്ചുപോവുന്നതിനിടെയാണ് പനമരം ടൗണില്‍വച്ച് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ വാഹനത്തിന് ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റും ഇല്ലാത്തതായി കണ്ടെത്തി.
ഇവ അടച്ചശേഷം ഇയാള്‍ സ്റ്റേഷനില്‍ രണ്ടുതവണയെത്തിയെങ്കിലും എസ്.എച്ച്.ഒ. ഇല്ലാത്തതിനാല്‍ വാഹനം വിട്ടുനല്‍കിയില്ല. ഇതില്‍ പ്രകോപിതനായാണ് കബീർ ആത്മഹത്യാശ്രമം നടത്തിയത്. പ്രായപൂർത്തിയാവാത്ത മകൻ വാഹനം ഓടിച്ചതില്‍ പോലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.