ലഹരി കടത്ത് സംഘത്തിലെ പ്രധാന കണ്ണി: 30 കിലോ കഞ്ചാവ് കടത്തിയ കേസിൽ ഒളിവിൽ കഴിയവേ വീണ്ടും ലഹരിമരുന്നുമായി പിടിയിൽ,

കൽപ്പറ്റ: കർണാടകയിൽ നിന്നു കേരളത്തിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. 30 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കർണാടക ബൈരക്കുപ്പ സ്വദേശി സന്തോഷ് (38) ആണ് പിടിയിലായത്.

പിടികൂടുമ്പോൾ ഇയാളുടെ പക്കൽ കഞ്ചാവുണ്ടായിരുന്നു. ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

ഓപ്പറേഷൻ ആ​ഗ്, ഡി ​ഹണ്ട് എന്നിവയുടെ ഭാ​ഗമായി ശനിയാഴ്ച ബാവലയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. ഇയാൾ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിൽ പത്ത് ​ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

2019ലാണ് 30 കിലോ കഞ്ചാവുമായി വാഹനത്തിൽ വരുന്നതിനിടെ ഇയാളെ എക്സൈസ് പിടികൂടിയിരുന്നു. എന്നാൽ അന്ന് വാഹനം ഉപേക്ഷിച്ച് സന്തോഷ് രക്ഷപ്പെടുകയായിരുന്നു. 

എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിലായിരുന്ന ഇയാൾക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !