ലക്‌നൗ: ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് ഒൻപതു പേർ മരിച്ചു. മീററ്റിൽ സക്കീർ കോളനിയിലെ മൂന്ന് നില കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു. അഞ്ചു പേരെ രക്ഷപ്പെടുത്തി.
15 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചനമുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരിതാശ്വാസ പ്രവർത്തനങ്ങളും സ്ഥിതിഗതികളും തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി അമിതാഭ് യാഷ് പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അഗ്നിശമനസേന, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് എന്നീ ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.