ഉത്തർ പ്രദേശ്: ഹെല്‍മെറ്റ് മോഷണം പോയി, പിന്നാലെ നിയമപോരാട്ടവുമായി അഭിഭാഷകൻ. കഴിഞ്ഞ മാസം ലഖ്നൗ ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ചാണ് അഭിഭാഷകന്റെ ഹെല്‍മറ്റ് മോഷണം പോയത്.
പിന്നാലെ, 33 -കാരനായ അഡ്വ. പാണ്ഡെ പൊലീസില്‍ പരാതി നല്കി. എന്നാല്‍, കെസെടുക്കാൻ പൊലീസ് വിസമ്മതിച്ചതോടെ യുവാവ് നേരെ കോടതിയെ സമീപിക്കുകയായിരുന്നു.എന്തായാലും ഇപ്പോള്‍ കോടതി നിർദ്ദേശപ്രകാരം സംഭവത്തില്‍ കേസെടുത്തു കഴിഞ്ഞു. ഓഗസ്റ്റ് 17 -ന് ഉച്ചയ്ക്ക് 2.24 ഓടെയാണ് ജനറല്‍ പോസ്റ്റ് ഓഫീസില്‍ വച്ച് തന്റെ കറുത്ത ഹെല്‍മെറ്റ് മോഷണം പോയത് എന്നാണ് പാണ്ഡെ പറയുന്നത്.
കോടതി പുറപ്പെടുവിച്ച നോട്ടീസ് അയയ്ക്കാൻ പോയപ്പോഴാണ് പോസ്റ്റ് ഓഫീസില്‍ വച്ച് ഹെല്‍മെറ്റ് മോഷ്ടിക്കപ്പെട്ടത് എന്നും പാണ്ഡെ പിടിഐയോട് പറഞ്ഞു.
അവിടെ വരിയില്‍ നില്‍ക്കുകയായിരുന്ന ആരോ ആണ് തന്റെ ഹെല്‍മെറ്റ് മോഷ്ടിച്ചത് എന്നും യുവാവ് ആരോപിക്കുന്നു. ആ ഹെല്‍മറ്റ് ഞാൻ ഒരു പ്രത്യേക അവസരത്തില്‍ വാങ്ങിയതോ ആരും എനിക്ക് സമ്മാനിച്ചതോ ഒന്നും അല്ല. എന്നിരുന്നാലും, ഇത് ഒരു സർക്കാർ സ്ഥാപനത്തില്‍വച്ച് മോഷ്ടിക്കപ്പെടുക എന്നത് ഒരു ഗുരുതരമായ പ്രശ്നമാണ് എന്നാണ് പാണ്ഡെ പറയുന്നത്.
ആദ്യം താൻ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലാണ് ചെന്നത്. എന്നാല്‍, കേസെടുക്കാൻ പൊലീസ് തയ്യാറായില്ല. അതുകൊണ്ടാണ് തനിക്ക് കോടതിയെ സമീപിക്കേണ്ടി വന്നത് എന്നും പാണ്ഡെ പറഞ്ഞു.
10-15 ദിവസം മുമ്പ് താൻ വാങ്ങിയ ഹെല്മെറ്റാണത്. ഒരു ഹെല്‍മെറ്റ് പോയതല്ല വിഷയം. ഒരു സർക്കാർ സ്ഥാപനത്തില്‍ നിന്നും അത് മോഷണം പോയി,
പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചു എന്നതാണ് വിഷയം എന്നും പാണ്ഡെ പറഞ്ഞു. എന്തായാലും കോടതി നിർദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.