ഇത് കിഷ്‌കിന്ധാകാണ്ഡം സ്റ്റൈൽ: ആറുവയസുകാരിയെ ബലാത്സംഗത്തില്‍നിന്ന് രക്ഷിച്ച്‌ കുരങ്ങിൻകൂട്ടം,

ഉത്തർപ്രദേശ്: ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവില്‍നിന്ന് തന്നെ രക്ഷപ്പെടുത്തിയത് കുരങ്ങുകളെന്ന് ആറ് വയസുകാരി.

ഉത്തർപ്രദേശിലെ ബാഘ്പതിലാണ് സംഭവം. കുരങ്ങുകള്‍ തന്നെ രക്ഷിച്ചുവെന്ന് യു.കെ.ജി. വിദ്യാർഥിനിയായ കുട്ടി പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് ഒളിവില്‍ പോയി.

ബാഘ്പതിലെ ദൗല ഗ്രാമത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടുചെയ്തു.യുവാവ് കുട്ടിയെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കുട്ടിയുടെ വസ്ത്രങ്ങളഴിച്ച്‌ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. 

പെട്ടെന്ന് അവിടെക്ക് കുരങ്ങന്മാരുടെ കൂട്ടം ഇരച്ചെത്തി ആക്രമണം ആരംഭിച്ചത്. ഇതോടെ ഇയാള്‍ കുട്ടിയെ അവിടെ ഉപേക്ഷിച്ച്‌ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടി വീട്ടിലേക്ക് ഓടിപ്പോകുകയും മാതാപിതാക്കളോട് സംഭവിച്ച കാര്യങ്ങള്‍ പറയുകയും ചെയ്തു. കുട്ടിയുടെ കുടുംബം ഉടൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇയാളെ കണ്ടെത്താനായി ഊർജ്ജിതമായ തിരച്ചിലാണ് നടക്കുന്നത്. 

യുവാവ് കുട്ടിയെ കൊണ്ടുപോകുന്നത് ഗ്രാമത്തിലെ വിവിധ സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച്‌ പ്രതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ മറ്റൊരു ഗ്രാമത്തില്‍ നിന്നെത്തിയതാണെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. വീടിന് സമീപത്തുനിന്ന് കളിക്കുന്നത് കണ്ടാണ് ഇയാള്‍ കുട്ടിക്ക് സമീപമെത്തുകയും കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത്. 

കുട്ടിയുടെ കൈ പിടിച്ചുകൊണ്ട് ഇയാള്‍ ആദ്യമെത്തിയത് ഒരു ആരാധനാലയത്തിന് സമീപമാണ്. പിന്നീടാണ് ആളൊഴിഞ്ഞ വീട്ടിലേക്ക് കുട്ടിയുമായി പോയത്. 

ഇവിടെ വെച്ച്‌ ബലാത്സംഗശ്രമം തടഞ്ഞപ്പോള്‍ തന്നേയും കുടുംബത്തിലുള്ളവരേയും കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !