ലഖ്നോ: പൂണെയില്‍ ജോലി സമ്മർദം മൂലം ഇവൈ കമ്പിനി ജീവനക്കാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിന് പിന്നാലെ സമാന മരണം ലഖ്നോവിലും ബാങ്ക് ജീവനക്കാരിയാണ് ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചത്.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ അഡീഷണല്‍ ഡെപ്യൂട്ടി വൈസ്-പ്രസിഡന്റായി ജോലി ചെയ്യുന്ന സദാഫ് ഫാത്തിമയാണ് ബാങ്കിന്റെ വിഭുതി ഖാണ്ഡ് ബ്രാഞ്ചില്‍ ജോലിക്കിടെ മരിച്ചത്.കഴിഞ്ഞ ദിവസം ഓഫീസില്‍ ജോലി ചെയ്യുന്നതിനിടെ സദാഫ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സദാഫിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി അയച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ജോലി സമ്മർദമാണ് സദാഫിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് സഹപ്രവർത്തകർ പറയുന്നത്.
യുവതിയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. സംഭവം ആശങ്കപ്പെടുത്തുന്നതാണെന്നും ഇന്ത്യയുടെ സാമ്പത്തിക സമ്മർദത്തിന്റെ നേർചിത്രമാണെന്നും അഖിലേഷ് എക്സില്‍ കുറിച്ചു.
എല്ലാ കമ്പിനികളും സർക്കാർ വകുപ്പുകളും ഇതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കണം. രാജ്യത്തിന് കനത്ത നഷ്ടമാണ് ഇത്തരത്തില്‍ ജീവനക്കാർ മരിക്കുന്നത്. മരണങ്ങള്‍ ജോലി സാഹചര്യത്തെ കുറിച്ച് ഗൗരവകരമായ ചില ചോദ്യങ്ങള്‍ ഉയർത്തുന്നുണ്ട്.
ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടേയും വർധനയല്ല ആളുകള്‍ക്ക് സ്വതന്ത്ര്യമായും സന്തോഷമായും ആരോഗ്യകരമായും ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യങ്ങളില്‍ വേണ്ടതെന്നും അഖിലേഷ് യാദവ് പറഞ്ഞു.
കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെ കഴിഞ്ഞ ജൂലൈയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പിനിയില്‍ ജീവനക്കാരിയായിരുന്നു അന്ന. ജോലി സമ്മർദമാണ് മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ അമ്മ കവി'നി മേധാവിക്ക് ഇമെയില്‍ അയച്ചതോടെ സംഭവം രാജ്യാന്തരതലത്തില്‍ ശ്രദ്ധയാകർഷിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.