പടക്ക നിർമ്മാണശാലയിൽ‌ വൻ സ്ഫോടനം;കുട്ടിയുൾപ്പെടെ 4 പേര്‍ക്ക് ദാരുണാന്ത്യം, വീട് തകർന്നു, രക്ഷാപ്രവര്‍ത്തനം തുടരുന്നു,

ഫി​റോ​സാ​ബാ​ദ്: ഉത്തർ‌പ്രദേശിലെ ഫി​റോ​സാ​ബാ​ദി​ൽ നൗ​ഷേ​ര​യി​ലെ പ​ട​ക്ക നിർമ്മാണശാലയി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് മരണം. പൊട്ടിത്തെറിയിൽ ആ​റ് പേ​ർ​ക്ക് പരിക്കേ​റ്റു.

സ്‌​ഫോ​ട​ന​ത്തി​ൽ ഒരു വീ​ട് ത​ക​ർ​ന്നു​വെ​ന്നും നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.

പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പൊട്ടിത്തെറിയു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഫി​റോ​സാ​ബാ​ദ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ര​മേ​ഷ് ര​ഞ്ജ​ൻ പ​റ​ഞ്ഞു. ഒരു കുടുംബത്തിലെ ഏഴു പേർ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.

മീരാദേവി (45), അമൻ (20), ഗൗതം കുശ്‌വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് മരിച്ചത്. നിരവധി സ്ഫോടക വസ്തുക്കൾ പടക്ക നിർമ്മാണശാലയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !