മരണത്തിലും വേർപിരിയാതെ: ഭര്‍ത്താവ് മരിച്ച്‌ 20 മിനിറ്റിനുള്ളില്‍ ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്തു,

ഉത്തരാ‍ഖണ്ഡ്‍: വയോധികനായ ഭര്‍ത്താവ് മരിച്ച്‌ 20 മിനിറ്റിനുള്ളില്‍ വികലാംഗയായ ഭാര്യ തീകൊളുത്തി ജീവനൊടുക്കി. ഉത്തരാഖണ്ഡ് , നൗഗാവിലെ ഭാദേസർ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഇതേതുടർന്ന് ഭാര്യാഭര്‍ത്താക്കന്മാരെ ഒരേ ചിതയില്‍ തന്നെ അടക്കം ചെയ്തു. 85 കാരനായ തതുര രാജ്പുത് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അസുഖബാധിതനായിരുന്നു.  

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് തതുര രജ്പുത് മരിച്ചത്. ഭർത്താവിന്‍റെ മരണ വാർത്ത കേട്ടതിന് പിന്നാലെ, അംഗവൈകല്യമുള്ള ഭാര്യ ജംനാഭായി രജ്പുത് വീട്ടിനുള്ളില്‍ തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. 

അതേസമയം ഭര്‍ത്താവിന്‍റെ ചിതയില്‍ ആത്മാഹൂതി ചെയ്യുന്ന ആചാരമായ സതി അനുഷ്ഠിക്കാന്‍ ജംനാഭായി നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അതൊരു തമാശയായാണ് കണ്ടിരുന്നതെന്ന് ജംനാഭായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ഗ്രാമവാസികള്‍ പറഞ്ഞു. 

തതുര രജപുത്രന് നാല് ആണ്‍മക്കളാണ്. ഖേംചന്ദ്ര, ബൻസിധർ, ഇന്ദ്രകുമാർ, ജുഗല്‍ കിഷോർ. അദ്ദേഹത്തിന്‍റെ രണ്ട് ആണ്‍മക്കള്‍ നേരത്തെ തന്നെ മരിച്ചിരുന്നു. ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് ഇന്ദ്രകുമാർ ക്യാൻസർ ബാധിച്ചാണ് മരിച്ചത്. കിണറ്റില്‍ വീണതിനെ തുടര്‍ന്നാണ് ജുഗല്‍കിഷോർ എന്ന രണ്ടാമത്തെ മകന്‍റെ മരണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !