കൊടും ക്രൂരതക്ക് ശിക്ഷ മരണം: പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പിതാവിന്‍റെ വധശിക്ഷ നടപ്പാക്കി

ടെക്‌സസ്: മൂന്ന് മാസം പ്രായമുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ പിതാവിന്‍റെ വധശിക്ഷ നടപ്പാക്കി ട്രാവിസ് മുള്ളിസിനെ(38) ആണ് കുത്തിവയ്‌പിലൂടെ വധിച്ചത്.

16 വർഷങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയുമായി വഴക്കിട്ട ശേഷം മുള്ളിസ് മകനുമായി ഗാല്‍വെസ്റ്റണിലേക്ക് കാറില്‍ പോയി. തുടർന്ന് കാർ നിർത്തിയിട്ട ശേഷം ഇയാള്‍ മകനെ ലൈംഗികമായി പീഡിപ്പിച്ചു. കുഞ്ഞ് കരയാൻ തുടങ്ങിയതോടെ കുട്ടിയെ കഴുത്ത് ഞെരിച്ച്‌ കൊന്നു. 

പിന്നീട് റോഡരികില്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി. മുള്ളിസ് സംസ്ഥാനം വിട്ടെങ്കിലും പിന്നീട് ഫിലാഡല്‍ഫിയ പോലീസില്‍ കീഴടങ്ങിയിരുന്നു. ടെക്‌സസില്‍ ഈ വർഷം വധിക്കപ്പെട്ട നാലാമത്തെ തടവുകാരനാണ് മുള്ളിസ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !