ന്യുയോർക്ക്: ഇന്ത്യൻ സഹോദരിമാർ ലോങ് ഐലൻഡില്‍ മുങ്ങിമരിച്ചു. ഇന്ത്യക്കാരിയായ സുധ പരിമള ഗാലിയുടെ മക്കളായ റൂത്ത് ഇവാഞ്ചലിൻ ഗാലി (4 വയസ്സും 11 മാസവും) സെലാ ഗ്രേസ് ഗാലി (2 വയസ്സും 11 മാസവും) എന്നിവരാണ് മരിച്ചത്.
അമ്മ ഉറങ്ങുമ്പോള്‍ അപ്പാർട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങിയ കുട്ടികള്‍ സമീപത്തുള്ള കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു.ഹോള്‍ട്ട്‌സ്‌വില്‍, ഫെയർഫീല്‍ഡ് ടൗണ്‍ഹൗസിന് സമീപം ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയാണ് സംഭവം. കുട്ടികളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തില്‍ കണ്ടെത്തിയത്.
ഉടൻ സ്റ്റോണി ബ്രൂക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും കുട്ടികള്‍ക്ക് ജീവൻ നഷ്ടമായിരുന്നു. കുട്ടികള്‍ വെള്ളത്തില്‍ വീണിട്ട് എത്ര നേരമായിരുന്നു എന്ന് പൊലീസിന് അറിയില്ല. കുട്ടികളുടെ അച്ഛൻ വിസ സംബന്ധിച്ച് നാട്ടിലാണ്. അന്വേഷണം പുരോഗമിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.