ന്യയോര്‍ക്ക്: ശാപവും അനുഗ്രഹവും കാണിക്കുന്ന ഭൂപടവുമായി ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയുടെ പ്രസംഗ പീഠത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. കഴിഞ്ഞ ദിവസം യുഎന്നില്‍ പ്രസംഗിക്കുമ്പോഴാണ് ഭൂപടം ഉയര്‍ത്തിക്കാണിച്ചത്.
വലത് കൈയിലുള്ള ഭൂപടത്തില്‍ ഇറാന്, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളെ അടയാളപ്പെടുത്തി അതില്‍ ശാപം എന്നും ഇടത് കൈയില്‍ പച്ച നിറത്തില്‍ ഈജിപ്ത്, സുഡാന്, സൗദിഅറേബ്യ, ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ അനുഗ്രഹം എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ഇതില്‍ രണ്ടിലും പാലസ്തീനെ ഒഴിവാക്കുകയും ചെയ്തു. അങ്ങനെയൊരു രാജ്യം നിലനില്‍ക്കുന്നില്ലെന്ന തരത്തിലാണ് നെതന്യാഹു ഭൂപടം കാണിച്ചത്. ശാപം എന്നെഴുതിയിരിക്കുന്ന ഭൂപടത്തിലൂടെ പ്രദേശത്തെ പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന് സൂചിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.
യമന്‍, സിറിയ, ലെബനന് എന്നിവിടങ്ങളില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് കാരണം ഇറാനാണെന്ന് ശക്തമായി വിമര്‍ശിച്ചതിനൊപ്പം ഇറാനും സഖ്യങ്ങള്‍ക്കും എതിരെയുള്ള പ്രതിരോധം മാത്രമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും വ്യക്തമാക്കി. അടിച്ചാല്‍ തിരിച്ചടിക്കും എന്നൊരു മുന്നറിയിപ്പും ഇറാന് നെതന്യാഹു നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.