അത്യുഷ്ണം: യുഎഇയില്‍ ഇന്ത്യൻ വിദ്യാര്‍ഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

മുംബൈ:യുഎഇയില്‍ ഹൈക്കിങ്ങ് (മലനിരകളില്‍) കാല്‍നടയാത്രക്കിടെ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം.

ദുബൈയിലെ ഹെര്യറ്റ് വാട് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വിദ്യാർഥി ഷോണ്‍ ഡിസൂസയാണ് മരണപ്പെട്ടത്. ഷോണിന്റെ മാതാപിതാക്കളും രണ്ട് സഹോദരന്മാരും രക്ഷപ്പെട്ടു.

യുഎഇയിലെ വടക്കൻ എമിറേറ്റുകളിലൊന്നില്‍ ഹൈക്കിങ് നടത്തുന്നത്തിടെയാണ് മകൻ തളർന്നു വീണതെന്ന് പിതാവ് ഏലിയാസ് സിറില്‍ ഡിസൂസ പറഞ്ഞു . ഉടൻ തന്നെ ആംബുലൻസില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നീന്തലില്‍ മിടുക്കനായിരുന്ന ഷോണ്‍ മികച്ച കായികതാരവും മലകയറ്റക്കാരനുമായിരുന്നു. 

ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻഎംസി) റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസം യുഎഇയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില അബുദബിയിലെ അല്‍ ദഫ്ര മേഖലയിലെ അല്‍ ജസീറയിലാണ്- 44.8 ഡിഗ്രി സെല്‍ഷ്യസ്. കടുത്ത വേനല്‍ക്കാലത്ത് ട്രക്കിങ്ങിനിടെ മുൻപും ഒട്ടേറെ അപകടങ്ങളുണ്ടായിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !