74 ആം വയസ്സിൽ ബി.കോം പഠിക്കാൻ .. കുഞ്ഞപ്പൻ്റെ ഭാര്യ തങ്കമ്മ; വീഡിയോ..

ഇലഞ്ഞി: 74 ആം വയസ്സിൽ ബി.കോം പഠിക്കാൻ ഇലഞ്ഞി വിസാറ്റ് കോളേജിലെത്തി പി എം തങ്കമ്മ.


ഓപ്പൺ സ്കൂൾ റിസൽട്ട് വന്ന ശേഷം നടന്ന അലോട്ട്മെൻ്റിൽ ഇലഞ്ഞി വിസാറ്റ് കോളേജിൽ ബി കോം ഓണേഴ്സ് റെഗുലർ ഡിഗ്രിക്കാണ് തങ്കമ്മ ചേച്ചി അഡ്മിഷൻ നേടിയത്.

16 പേരുള്ള ക്ലാസിലെ ബാക്കി 15 പേർക്കും പതിനെട്ടോടടുത്താണ് പ്രായം. ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യയായ തങ്കമ്മ പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നുണ്ട്.


1951ൽ രാമപുരം വെള്ളിലാപ്പള്ളിയിൽ ജനിച്ച തങ്കമ്മ എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. 1968 ൽ ഇലഞ്ഞിയിലേക്ക് വിവാഹം കഴിച്ചയച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാനാണ് പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻ വഴി എഴുതിയത്. 74 ശതമാനം മാർക്കോടെ വിജയം നേടി. 2024 ൽ ഹ്യൂമാനിറ്റീസിൽ 78 ശതമാനം മാർക്കോടെയുമാണ് പ്ലസ് ടു പാസായത്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !