ഇലഞ്ഞി: 74 ആം വയസ്സിൽ ബി.കോം പഠിക്കാൻ ഇലഞ്ഞി വിസാറ്റ് കോളേജിലെത്തി പി എം തങ്കമ്മ.
ഓപ്പൺ സ്കൂൾ റിസൽട്ട് വന്ന ശേഷം നടന്ന അലോട്ട്മെൻ്റിൽ ഇലഞ്ഞി വിസാറ്റ് കോളേജിൽ ബി കോം ഓണേഴ്സ് റെഗുലർ ഡിഗ്രിക്കാണ് തങ്കമ്മ ചേച്ചി അഡ്മിഷൻ നേടിയത്.
16 പേരുള്ള ക്ലാസിലെ ബാക്കി 15 പേർക്കും പതിനെട്ടോടടുത്താണ് പ്രായം. ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പൻ്റെ ഭാര്യയായ തങ്കമ്മ പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും പ്രവർത്തിക്കുന്നുണ്ട്.
1951ൽ രാമപുരം വെള്ളിലാപ്പള്ളിയിൽ ജനിച്ച തങ്കമ്മ എട്ടാം ക്ലാസ്സിൽ പഠനം നിർത്തി. 1968 ൽ ഇലഞ്ഞിയിലേക്ക് വിവാഹം കഴിച്ചയച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ മേറ്റ് സ്ഥാനം ലഭിക്കാനാണ് പത്താംക്ലാസ് പരീക്ഷ സാക്ഷരതാ മിഷൻ വഴി എഴുതിയത്. 74 ശതമാനം മാർക്കോടെ വിജയം നേടി. 2024 ൽ ഹ്യൂമാനിറ്റീസിൽ 78 ശതമാനം മാർക്കോടെയുമാണ് പ്ലസ് ടു പാസായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.