കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുന്നു

കുവൈറ്റിലെ ഉയര്‍ന്ന താപനില ശമനമില്ലാതെ തുടരുന്നതിനാൽ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് ചില റസിഡന്‍ഷ്യല്‍ ഏരിയകളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈറ്റ് വൈദ്യുതി, ജലം, പുനരുല്‍പ്പാദന ഊര്‍ജ മന്ത്രാലയം തീരുമാനിച്ചു. 

രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണിവരെയുള്ള തിരക്കേറിയ സമയങ്ങളില്‍ സിസ്റ്റം സ്ഥിരത നിലനിര്‍ത്തുന്നതിനും ലോഡ് നിയന്ത്രിക്കുന്നതിനും ഈ നീക്കം അനിവാര്യമാണെന്നും മന്ത്രാലയം അറിയിച്ചു.

 വൈദ്യുതി ഉല്‍പാദന യൂണിറ്റുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ കാരണം തുടര്‍ച്ചയായി പവര്‍ കട്ടുകള്‍ ഉണ്ടാകാനിടയുണ്ടെന്നും എന്നും കുവൈറ്റ് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കുവൈറ്റില്‍ ഉയര്‍ന്ന താപനില വരുംദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രാത്രിയിലെ കാലാവസ്ഥ വളരെ ചൂടുള്ളതായി തുടരും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശും. കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കൂടിയ താപനില 49 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുമെന്നും കുറഞ്ഞ

താപനില 31 ഡിഗ്രി സെല്‍ഷ്യസായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !