തിരുവനന്തപുരം ജില്ലയിലുള്ള മൂന്ന് സ്ഥലങ്ങളിലേക്ക് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര.ആദ്യം എത്തിയത് ഒരു ബൈക്ക് യാത്രക്കാരൻ വിളിച്ച സ്ഥലത്തേക്കായിരുന്നു.
അദ്ദേഹം ബൈക്കില്‍ പോകുന്നതിനിടെ റോഡിലൂടെ ഇഴഞ്ഞ് നീങ്ങിയ മൂർഖനെ ഇടിച്ചു. പരിക്കേറ്റ പാമ്ബ് ഉടൻ ഇഴഞ്ഞ് റോഡിനരികിലുള്ള ഒരു കെട്ടിടത്തിലേക്ക് പോയി.വാവ എത്തി പരിശോധിച്ചപ്പോള്‍ ഒരു സ്ലാബിനടിയില്‍ നിന്നും വലിയ മൂർഖനെ കിട്ടി. വാവ സുരേഷിന്റെ അത്രയും നീളമുള്ള നല്ല ആരോഗ്യമുള്ള പാമ്പായിരുന്നു അത്.
ബൈക്ക് യാത്രക്കാരൻ പാന്മിനെ ഇടിച്ച് റോഡില്‍ വീണിരുന്നെങ്കില്‍ കടി ഉറപ്പായിരുന്നു. അവിടെ നിന്നും പാമ്പിനെ രക്ഷിച്ച ശേഷം വാവ സുരേഷ് അടുത്തതായി പോയത് തിരുവനന്തപുരം പേട്ടയിലുള്ള ഒരു വീട്ടിലേക്കാണ്.
അവിടെ കോഴികള്‍ ചെടികള്‍ നശിപ്പിക്കാതിരിക്കാൻ കെട്ടിയ വലയില്‍ ഒരു ചേര കുടുങ്ങിക്കിടക്കുകയായിരുന്നു. വാവ എത്തി നോക്കിയപ്പോഴേക്കും ചേര ചത്തിരുന്നു. വലയില്‍ കുടുങ്ങിയാല്‍ 15 മിനിട്ടിനുള്ളില്‍ രക്ഷിക്കാൻ സാധിച്ചില്ലെങ്കില്‍ ഇവ ചൂടേറ്റ് മരിക്കുമെന്ന് വാവ പറഞ്ഞു.
വലയില്‍ കുടുങ്ങിയാല്‍ ഇത്തരം ജീവികള്‍ മുന്നോട്ടു പോകാനാകും ശ്രമിക്കുക. അത് ഇവരുടെ ജീവൻ അപകടത്തിലാകാൻ കാരണമാകും. ഏറെ പാടുപെട്ടാണ് ചത്ത ചേരയെ വല മുറിച്ച് പുറത്തെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.