തിരുവനന്തപുരം: കാട്ടുപന്നി കുറുകെ ചാടി ബൈക്കില്‍ നിന്നും റോഡിലേക്ക് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. വിതുര തൊളിക്കോട് സ്വദേശി ഷബിൻ ഷാജി (22) ആണ് വ്യാഴാഴ്ച വൈകിട്ട് മരിച്ചത്.
വിതുര പ്ലാന്തോട്ടം എന്ന സ്ഥലത്ത് വെച്ച് ബുധനാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.വിതുര പൊലീസ് സ്റ്റേഷൻ പരിധിയിയില്‍ വെച്ച് സുഹൃത്തിനോടൊപ്പം യാത്ര ചെയ്യവെയാണ് അപകടത്തില്‍പ്പെട്ടത്. വാഹനം സുഹൃത്ത് ഷഹിൻഷാ ആണ് ഓടിച്ചിരുന്നത്. വിതുര തൊളിക്കോട് സ്വദേശിയാണ് ഷഹിൻഷാ. അപകടത്തില്‍ ഷെഹിൻ ഷായ്ക്ക് ചെറിയ പരിക്കുകളുണ്ട്.
മരിച്ച ഷബിൻ ഷാജി (22) മോട്ടോർ സൈക്കിളിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. പ്ലാന്തോട്ടം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടുകയായിരുന്നു. നിയന്ത്രണംവിട്ട മോട്ടോർ സൈക്കിളില്‍ നിന്ന് രണ്ട് പേരും റോഡിലേക്ക് വീണു.
വീഴ്ചയില്‍ പിൻസീറ്റിലിരുന്ന ഷബിൻ ഷാജി തല ഇടിച്ചായിരുന്നു റോഡിലേക്ക് വീണത്. തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷബിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംഭവത്തില്‍ വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.