തിരുവനന്തപുരം: ഓസ്ട്രേലിയയില്‍ സ്ഥിരതാമസം അനുവദിക്കുന്ന പെര്‍മനന്റ് റസിഡന്റ്സ് വിസ നേടി നര്‍ത്തകി മേതില്‍ ദേവിക.
ആഗോള തലത്തിലുളള പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഗ്ലോബല്‍ ടാലന്റ് വിഭാഗത്തിലാണ് ഓസ്ട്രേലിയന്‍ ഗവണ്മെന്റ് മേതില്‍ ദേവികയ്ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് അനുവദിച്ചു നല്‍കിയത്.ഇതോടെ താനും മകനും ഓസ്ട്രേലിയയില്‍ സ്ഥിരമായി താമസിക്കാനുളള അര്‍ഹത നേടിയിരിക്കുകയാണെന്നും ഈ വിവരം ആരാധകരെ അറിയിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മേതില്‍ ദേവിക സമൂഹമാധ്യമത്തില്‍ കുറിച്ചു
ഗ്ലോബല്‍ ടാലന്റ് വിഭാഗത്തില്‍ ഓസ്ട്രേലിയന്‍ ഗവണ്മെന്റ് എനിക്ക് പെര്‍മനന്റ് സ്റ്റാറ്റസ് അനുവദിച്ച വിവരം നിങ്ങളെ അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ആഗോളതലത്തില്‍ ഒരാളുടെ പ്രവര്‍ത്തന മികവിനുളള അംഗീകാരമെന്ന നിലയില്‍ മികച്ച പ്രതിഭ വിഭാഗത്തിലാണ് നേടാന്‍ ഏറെ ബുദ്ധിമുട്ടുളള ഈ പ്രിവിലേജ്ഡ് വിസ എനിക്ക് അനുവദിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഞാനും എന്റെ മകനും ഓസ്ട്രേലിയയിലെ സ്ഥിരതാമസക്കാരാകാനുളള അര്‍ഹത നേടിയിരിക്കുകയാണ് മേതില്‍ ദേവിക കുറിച്ചു
അതേസമയം വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെ എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മേതില്‍ ദേവിക.
നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതു കൊണ്ടാണ് മുന്‍പ് അവസരങ്ങള്‍ നിരസിച്ചിരുന്ന മേതില്‍ ദേവിക ഒന്നര വര്‍ഷത്തോളം വിഷ്ണു മോഹന്‍ ഈ കഥയുമായി പിന്നാലെ നടന്നതോടെ അഭിനയിക്കാന്‍ സമ്മതിക്കുകയായിരുന്നു.
ബിജുമേനോന് നായകനാകുന്ന ചിത്രത്തില്‍ നിഖില വിമല്‍, അനുശ്രീ, അനു മോഹന്‍ , ഹക്കിം ഷാജഹാന് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.സെപ്റ്റംബര്‍ 20 ചിത്രം തിയറ്ററകുളിലെത്തുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.