കേന്ദ്രം സൗജന്യമായി നല്‍കുന്ന ഇ - ബസുകള്‍ വേണ്ട ഡീസല്‍ ബസുകള്‍ മതിയെന്ന് ഗണേഷ്‌കുമാര്‍ ; 93 കോടി മുടക്കി 555 ഡീസല്‍ ബസുകള്‍ വാങ്ങും; കണ്ണ് കമ്മീഷനില്‍

തിരുവനന്തപുരം: ഗ്രീന്‍ മൊബിലിറ്റി വര്‍ധിപ്പിക്കുന്നതിനായുള്ള ‘ഇതു സംബന്ധിച്ച ഫയല്‍ ഗതാഗത വകുപ്പ് മടക്കി അയച്ചു. ഫയലില്‍ പറയുന്ന ചേര്‍ത്തലയിലും കായംകുളത്തും ഒക്കെ ഇപ്പോള്‍ ഇഷ്ടംപോലെ ബസുണ്ട്. കൊച്ചിയും തിരുവനന്തപുരവും ആ ലിസ്റ്റിലില്ല.

എന്നായിരുന്നു മന്ത്രിയുടെ മറുപടി. തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇവിടെ ഇപ്പോള്‍ ഓടുന്ന വണ്ടിക്കു തന്നെ സ്ഥലമില്ലെന്നായിരുന്നു മറുപടി.

പുതുതായി ഡീസല്‍ ബസുകള്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം. 555 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് നേരത്തെ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയ 93 കോടി രൂപ അനുവദിക്കുമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.

 കേന്ദ്രം സൗജന്യമായി 950 ബസുകള്‍ തന്നാലും സംസ്ഥാന സര്‍ക്കാര്‍ 42 കോടി രൂപ കണ്ടെത്തേണ്ടി വരും എന്ന ന്യായവും മന്ത്രി പറയുന്നു. എങ്കില്‍ പോലും അതു ലാഭമല്ലേ എന്ന് ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.

ഡീസല്‍ വണ്ടി വാങ്ങുമ്പോള്‍ ഇടനിലക്കാര്‍ക്ക് കിട്ടുന്ന കമ്മീഷനില്‍ കണ്ണുനട്ടാണ് സംസ്ഥാന വിരുദ്ധമായ തീരുമാനം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ 169 നഗരങ്ങളിലേക്ക് 10,000 ഇലക്‌ട്രിക് ബസുകളാണ് കേന്ദ്രം നല്‍കുന്നത്. ഗീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് യാത്രാക്കൂലി സംവിധാനങ്ങളുള്ള മെട്രോയുടെ മാതൃകയിലുള്ള ബസുകളാണ് കേരളത്തിന് 10 നഗരങ്ങളിലായി 950 ബസുകള്‍. 

ലോ ഫ്‌ളോര്‍ ഇലക്‌ട്രിക് ബസുകള്‍ 12 മീറ്ററും ഒമ്പത് മീറ്ററും നീളമുള്ള രണ്ട് വിഭാഗങ്ങളായിരിക്കും. 12 മീറ്റര്‍ ബസുകള്‍ക്കാണ് കേരളം ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 150 ബസുകള്‍ വീതം ലഭിക്കും.ബസുകള്‍ക്കൊപ്പം ഡ്രൈവര്‍മാരെയും പദ്ധതി പ്രകാരം നല്‍കും. ഇന്ധനച്ചെലവ് സംസ്ഥാനം വഹിക്കണം. കേന്ദ്രം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നല്‍കും. കൂടാതെ, പ്രവര്‍ത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നല്‍കണം. 

കേന്ദ്രത്തിന്റെ വിഹിതം അടച്ച്‌ മറ്റെല്ലാ ചെലവുകളും നടത്തി സംസ്ഥാനത്തിന് ഒരു കിലോമീറ്ററിന് 1015 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്. ആന്റണി രാജു ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ നല്‍കിയ പ്രോപ്പോസലാണ് ഗണേഷ്‌കുമാര്‍ വേണ്ടന്ന് പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഇതിനകം 3975 ബസുകള്‍ ഉറപ്പാക്കിയിരുന്നു. ഇബസ് സേവ’ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ പത്ത് നഗരങ്ങള്‍ക്കായി നല്‍കാമെന്നു പറഞ്ഞ 950 ബസുകള്‍ വേണ്ടന്ന് ഗതാഗതമന്ത്രി മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.

ഇതു സംബന്ധിച്ച ഫയല്‍ ഗതാഗത വകുപ്പ് മടക്കി അയച്ചു. ഫയലില്‍ പറയുന്ന ചേര്‍ത്തലയിലും കായംകുളത്തും ഒക്കെ ഇപ്പോള്‍ ഇഷ്ടംപോലെ ബസുണ്ട്. കൊച്ചിയും തിരുവനന്തപുരവും ആ ലിസ്റ്റിലില്ല. എന്നായിരുന്നു മന്ത്രിയുടെ മറുപടി. തിരുവനന്തപുരവും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, ഇവിടെ ഇപ്പോള്‍ ഓടുന്ന വണ്ടിക്കു തന്നെ സ്ഥലമില്ലെന്നായിരുന്നു മറുപടി.

പുതുതായി ഡീസല്‍ ബസുകള്‍ മതിയെന്നാണ് മന്ത്രിയുടെ നിര്‍ദേശം. 555 ഡീസല്‍ ബസുകള്‍ വാങ്ങുന്നതിന് നേരത്തെ പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയ 93 കോടി രൂപ അനുവദിക്കുമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്.. കേന്ദ്രം സൗജന്യമായി 950 ബസുകള്‍ തന്നാലും സംസ്ഥാന സര്‍ക്കാര്‍ 42 കോടി രൂപ കണ്ടെത്തേണ്ടി വരും എന്ന ന്യായവും മന്ത്രി പറയുന്നു. എങ്കില്‍ പോലും അതു ലാഭമല്ലേ എന്ന് ചോദ്യത്തിനും മന്ത്രിക്ക് ഉത്തരമില്ല.

ഡീസല്‍ വണ്ടി വാങ്ങുമ്ബോള്‍ ഇടനിലക്കാര്‍ക്ക് കിട്ടുന്ന കമ്മീഷനില്‍ കണ്ണുനട്ടാണ് സംസ്ഥാന വിരുദ്ധമായ തീരുമാനം എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ 169 നഗരങ്ങളിലേക്ക് 10,000 ഇലക്‌ട്രിക് ബസുകളാണ് കേന്ദ്രം നല്‍കുന്നത്. ഗീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് യാത്രാക്കൂലി സംവിധാനങ്ങളുള്ള മെട്രോയുടെ മാതൃകയിലുള്ള ബസുകളാണ് കേരളത്തിന് 10 നഗരങ്ങളിലായി 950 ബസുകള്‍. ലോ ഫ്‌ളോര്‍ ഇലക്‌ട്രിക് ബസുകള്‍ 12 മീറ്ററും ഒമ്ബത് മീറ്ററും നീളമുള്ള രണ്ട് വിഭാഗങ്ങളായിരിക്കും. 12 മീറ്റര്‍ ബസുകള്‍ക്കാണ് കേരളം ആഗ്രഹം പ്രകടിപ്പിച്ചത്. തിരുവനന്തപുരത്തിനും കൊച്ചിക്കും 150 ബസുകള്‍ വീതം ലഭിക്കും.ബസുകള്‍ക്കൊപ്പം െ്രെഡവര്‍മാരെയും പദ്ധതി പ്രകാരം നല്‍കും. ഇന്ധനച്ചെലവ് സംസ്ഥാനം വഹിക്കണം. 

കേന്ദ്രം ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ നല്‍കും. കൂടാതെ, പ്രവര്‍ത്തിപ്പിക്കുന്ന കിലോമീറ്ററുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനം വരുമാനത്തിന്റെ ഒരു വിഹിതം കേന്ദ്രത്തിന് നല്‍കണം. കേന്ദ്രത്തിന്റെ വിഹിതം അടച്ച്‌ മറ്റെല്ലാ ചെലവുകളും നടത്തി സംസ്ഥാനത്തിന് ഒരു കിലോമീറ്ററിന് 1015 രൂപ ലാഭം ലഭിക്കുന്ന തരത്തിലാണ് പാക്കേജ് അന്തിമമാക്കിയത്. 

ആന്റണി രാജു ഗതാഗത മന്ത്രി ആയിരുന്നപ്പോള്‍ നല്‍കിയ പ്രോപ്പോസലാണ് ഗണേഷ്‌കുമാര്‍ വേണ്ടന്ന് പറയുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഇതിനകം 3975 ബസുകള്‍ ഉറപ്പാക്കിയിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ടൂറിസ്റ്റ് ബസ് അപകടം. നിരവധി പേർക്ക് ഗുരുതരപരിക്ക് | Tourist Bus Kuravilangad

പോലീസിനെ വെട്ടിച്ച് ബൈക്ക് അഭ്യാസം യുവാക്കൾ പിടിയിൽ | Droupadi Murmu #droupadimurmu

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !