തിരുവനന്തപുരം: അർജൻ്റീന ഫുട്ബോള്‍ പ്രതിനിധി സംഘം ഒക്ടോബർ മാസത്തില്‍ കേരളത്തിലെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ.
അർജൻ്റീന ഫുട്ബോള്‍ ഫെഡറേഷൻ അധ്യക്ഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഫുട്ബോള്‍ അക്കാദമി തുടങ്ങാനും ചർച്ചയില്‍ ധാരണയായെന്ന് കായിക മന്ത്രി അറിയിച്ചു.കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ആരംഭിക്കുന്ന സ്പോർട്സ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടില്‍ പരസ്പര പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനെ കുറിച്ചും ചർച്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കായിക സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് സ്പോർട്സ് കൗണ്‍സില്‍ വഹിക്കുന്ന പങ്കിനെ കുറിച്ച് യോഗത്തില്‍ ചർച്ചയായെന്ന് മന്ത്രി അറിയിച്ചു. സ്പെയിനിലെ ഹൈ പെർഫോമൻസ് ഫുട്ബോള്‍ സെന്ററുകള്‍ സംഘം സന്ദർശിച്ചു.
സംസ്ഥാനത്തെ നിലവിലുള്ള സെന്ററുകള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും കായിക മികവിനോടൊപ്പം ഇതിനോടനുബന്ധിച്ച സോഫ്റ്റ് സ്കില്‍ മികവിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചർച്ചയായി.
കേരളത്തിലെ അർജന്റീന ഫുട്ബോള്‍ ആരാധകരെ എല്ലായ്പ്പോഴും ഹൃദയപൂർവം സ്വീകരിക്കുന്നതായി എഎഫ്‌എ അറിയിച്ചു. അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്നതും ചർച്ച ചെയ്തു.
ഫെഡറേഷൻ പ്രതിനിധികള്‍ കേരളം സന്ദർശിക്കുമെന്ന് എഎഫ്‌എ പ്രസിഡൻ്റ് അറിയിച്ചു. ഫുട്ബോള്‍ അക്കാഡമികള്‍ സർക്കാരുമായി ചേർന്ന് കേരളത്തില്‍ വിവിധയിടങ്ങളില്‍ സ്ഥാപിക്കാനുള്ള താത്പര്യവും യോഗത്തില്‍ എഎഫ്‌എ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.