തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ പഠിപ്പുമുടക്ക് സമരം നടക്കും.
നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥിവിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയാണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.ഇടതു സംഘടനകളിലെ ആഭ്യന്തരകലഹം മൂലമാണ് ഐടിഐകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതെന്നും പഠനക്രമം അടിയന്തരമായി പുനഃക്രമീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26ന് ഐടിഐകളില്‍ കെഎസ്യു വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.