സാമൂഹ്യസുരക്ഷാ പെൻഷനിലെ കേന്ദ്ര വിഹിതം: ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയെന്ന പ്രചാരണം തെറ്റ്: വിശദീകരണവുമായി ധനവകുപ്പ്,

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളുടെ കേന്ദ്ര വിഹിതം വകമാറ്റുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് ധന വകുപ്പ് .

സംസ്ഥാന, കേന്ദ്ര വിഹിതം രണ്ടു വ്യത്യസ്ത ശീർഷകങ്ങളില്‍ നിന്ന് രണ്ടു ബില്ലുകളായാണ് അനുവദിക്കുന്നത്. അക്കൗണ്ടില്‍ സംസ്ഥാന വിഹിതം ക്രെഡിറ്റ് ചെയ്ത ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം കേന്ദ്ര വിഹിതം ക്രെഡിറ്റ് ചെയ്യപ്പെടുന്നത് കൊണ്ടുള്ള തെറ്റിദ്ധാരണയാണിത്. 

സംസ്ഥാന വിഹിതം ഗുണഭോക്താവ് നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലും കേന്ദ്ര വിഹിതം അവസാനമായി ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ടിലേക്കുമാണ് വരിക.

കേന്ദ്രവിഹിതം മാത്രമായി വാതില്‍പ്പടി വിതരണത്തിലൂടെ തുക ലഭിക്കുന്നവർക്ക് പിന്നീട് ലഭിക്കുന്ന സ്ഥിതിയുമുണ്ട്. ഇത് താത്ക്കാലിക സാങ്കേതിക പ്രശ്നമാണെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാർ 1600 രൂപ എന്ന ഏകീകൃത നിരക്കിലാണ് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !