തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നല്‍കിയാല്‍ അദ്ദേഹമത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് കൈമാറുമെന്നും പിന്നീട് ആ പരാതിയില്‍ ഒരു ചുക്കും നടക്കില്ലെന്നും പിവി അൻവർ.
നിലമ്പൂരില്‍ വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഈ പ്രതികരണം. പാർട്ടി പ്രവർത്തകർക്ക് ഇത്തരത്തില്‍ ഒരുപാട് അനുഭവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കുംപാർട്ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ പി ശശിയുടെ പേര് പറഞ്ഞിട്ടില്ലെന്നും എന്നാല്‍ പി ശശിക്കെതിരെ വീണ്ടും ഇരുവർക്കും പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
താൻ നല്‍കിയ പരാതിയില്‍ പി ശശിയുടെ പേരില്ലെന്ന് എംവി ഗോവിന്ദൻ മാഷ് പറഞ്ഞത് ശരിയാണ്. സി.പി.എം പാർലമെൻ്റിറി യോഗം ഇനി അടുത്ത നിയമസഭ യോഗത്തിനു മുൻപ് മാത്രമേ നടക്കൂ.
അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് താൻ പരസ്യമായി ഇക്കാര്യങ്ങള്‍ പറഞ്ഞതും ഇരുവർക്കും പരാതി നല്‍കിയതും. ഈ പോക്ക് പോയാല്‍ ഇനി താൻ ഉന്നയിച്ച പരാതികളില്‍ വനിതാ പൊലീസ് അന്വേഷണ സംഘം തന്നെ വേണമെന്നും പിവി അൻവർ ആവശ്യപ്പെട്ടു.
പൊലീസിനെതിരെ പരാതി അറിയിക്കാനുള്ളവർക്ക് അക്കാര്യം തന്നെ 8304855901 എന്ന വാട്സ്‌ആപ്പ് നമ്പറില്‍ അറിയിക്കാം. താൻ നല്‍കിയ പരാതികള്‍ അന്വേഷിക്കാൻ പൊലീസിലെ നല്ല ആണ്‍കുട്ടികള്‍ തന്നെ വരണം.
തൻ്റെ പക്കലുള്ള എല്ലാ തെളിവും അന്വേഷണ സംഘത്തിന് നല്‍കും. ഇന്ന് ഡിഐജി തന്നോട് തെളിവുകളുമായി മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വാധീനവും ഈ അന്വേഷണത്തില്‍ നടക്കില്ലെന്നും പിവി അൻവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.