ഗവണ്‍മെന്റ് ജാഗ്രതയിൽ: 'കേരളം തീവ്രവാദ സംഘങ്ങള്‍ക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലം'; പി. ജയരാജനെ തള്ളി ഇ. പി. ജയരാജൻ,

തിരുവനന്തപുരം: കേരളത്തിലെ യുവാക്കള്‍ മതഭീകരവാദ സംഘടനയുടെ ഭാഗമാകുന്നുവെന്ന പി. ജയരാജന്റെ പ്രസ്താവന തള്ളി ഇപി ജയരാജൻ.

കേരളം തീവ്രവാദ സംഘങ്ങള്‍ക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ്. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്നും ഇപി പറഞ്ഞു. ''ഞാൻ മനസ്സിലാക്കുന്നത്, കേരളമാണ് തീവ്രവാദ പ്രവർത്തനങ്ങള്‍ക്ക് കടന്നുവരാൻ കഴിയാത്ത ഒരു സംസ്ഥാനം. 

ഇവിടെ മതസാഹോദര്യവും സന്തോഷവും സംതൃപ്തിയും ജനങ്ങള്‍ക്ക് ഉണ്ടാക്കാൻ അതീവ ജാഗ്രതയോട് കൂടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ഗവണ്‍മെന്റുണ്ട്. 

അതുകൊണ്ട് തന്നെ ഇവിടെ എല്ലാ ജനവിഭാഗങ്ങളും ജാതിമതഭേദമില്ലാതെ എല്ലാവരും സഹോദരങ്ങളെപ്പോലെ ജീവിക്കുന്നുണ്ട്. ഒരു തീവ്രവാദ പ്രവർത്തനങ്ങളും ഈ കേരളത്തില്‍ ഈ ഗവണ്‍മെന്റ് അനുവദിക്കില്ല.'' ഇ പി ജയരാജന്‍ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !