വിഴിഞ്ഞം: മുഖം മറയ്ക്കാതെ മതില് ചാടിക്കടന്ന് എത്തിയ കളളൻ പത്തുമിനിട്ടോളം ശ്രീകോവിലിന് മുന്നില്‍ നിന്ന് പ്രാർഥിച്ചു. തുടർന്ന് കാണിക്കവഞ്ചിയും ക്ഷേത്രത്തിന്റെ ശ്രീകോവിലന്റെ മുന്നില്‍ വച്ചിരുന്ന പണമുണ്ടായിരുന്ന സംഭാവന പെട്ടിയും എടുത്ത് രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയിലാണ് മോഷണം നടന്നത്. രാവിലെ എത്തിയ ജീവനക്കാരാണ് സംഭാവന പെട്ടിയും കാണിക്കവഞ്ചിയും മോഷണം പോയത് കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.ശ്രീകോവിലിന് മുകളില്‍ പാകിയിരിക്കുന്ന പഴക്കം ചെന്ന ഓടുകള്‍ക്ക് പകരം ചെമ്പ് തകിട് നിരത്തുന്നതിനായി ഭക്തരില്‍ നിന്നുളള ധനശേഖരണാർഥം ഇവിടെ പെട്ടി സ്ഥാപിച്ചിരുന്നു. പണമടങ്ങിയ ഈ പെട്ടിയും കാണിക്കവഞ്ചിയുമാണ് കളളൻ എടുത്തുകൊണ്ടുപോയത്.
ക്ഷേത്രവളപ്പില്‍ സ്ഥാപിച്ചിട്ടുളള സിസിടിവികളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളിലാണ് കളളന്റെ വ്യക്തമായ മുഖമുള്‍പ്പെടെ ലഭിച്ചതെന്ന് ക്ഷേത്രം വൈസ് പ്രസിഡന്റ് പ്രദോഷ് കുമാർ പറഞ്ഞു.
പ്രസിഡന്റ് ബിജുകുമാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിഴിഞ്ഞം പോലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞുവെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ.ആർ.പ്രകാശ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.