തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും ആരോഗ്യ പരിപാലനത്തിനായി സർക്കാർ ഖജനാവില്‍ നിന്ന് പൊടിച്ചത് കോടികള്‍.
സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നതിനിടെയാണ് വിവരകാശരേഖ പുറത്തുവന്നിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ചികിത്സ ചെലവ് ഉള്‍പ്പടെ ജൂലൈ മാസം വരെ 1.52 കോടി രൂപയാണ് മന്ത്രിമാർ ചെവഴിച്ചത്.പട്ടികയില്‍ എല്ലാ തവണത്തേയും പോലെ മുഖ്യമന്ത്രിയാണ് മുൻപന്തിയില്‍. വിദേശത്ത് പോയി ചികിത്സിച്ചത് ഉള്‍പ്പടെ 77.4 ലക്ഷം രൂപയാണ് കൈപ്പറ്റിയത്. മറ്റ് മന്ത്രിമാരില്‍ കെ. കൃഷ്ണൻകുട്ടിയാണ് കൂടുതല്‍ തുക കൈപ്പറ്റിയത്.
30.59 ലക്ഷം രൂപയാണ് അദ്ദേഹം കൈപ്പറ്റിയത്. മന്ത്രിമാരെ കൂടാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ 1.34 ലക്ഷവും ചീഫ് വിപ്പ് ഡോ. എൻ ജയരാജ് 16,100 രൂപയും ചികിത്സ ചെലവിനത്തില്‍ തുക കൈപ്പറ്റിയിട്ടുണ്ട്.
വി ശിവൻകുട്ടി- 13,29,235 രൂപ, എംവി ഗോവിന്ദൻ- 2,22,256 രൂപ, കെ. രാധാകൃഷ്ണൻ- 99,129 രൂപ, ആർ. ബിന്ദു- 3,01,905, വി. അബ്ദുറഹിമാൻ- 2,87,920 രൂപ, എംബി രാജേഷ് -2,45,883 എന്നിങ്ങനെയാണ് മറ്റ് മന്ത്രിമാർ ചികിത്സ ഇനത്തില്‍ കൈപ്പറ്റിയ തുക.
കഴിഞ്ഞ വർഷം ആരോഗ്യ പരിപാലനത്തിനായി 92.58 ലക്ഷം രൂപയായിരുന്നു. ഇതില്‍ 68 ലക്ഷം രൂപയും ചെലവായത് മുഖ്യമന്ത്രിക്കായായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.