കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം, : ഈ ഓണക്കാലത്ത് ഒറ്റത്തവണയായി ശമ്പളം,, ഇന്ന് വൈകീട്ടോടെ ലഭിക്കുമെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് കെഎസ്‌ആർടിസി ജീവനക്കാർക്ക് ആശ്വാസമായി ശമ്പളമെത്തി. ഒറ്റത്തവണയായാണ് ശമ്പളം ജീവനക്കാർക്ക് കൊടുത്തു തുടങ്ങിയത്.

സർക്കാർ നല്‍കിയ 30 കോടിയും കെഎസ്‌ആർടിസിയുടെ വരുമാനമായ 44.52 കോടിയും ചേർത്താണ് വിതരണം. വൈകീട്ടോടെ മുഴുവൻ ജീവനക്കാർക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ അറിയിച്ചു. 

ഒന്നര വർഷത്തിന് ശേഷമാണ് ഒറ്റത്തവണയായി കെഎസ്‌ആർടിസി ജീവനക്കാർക്ക് ശമ്പളം കിട്ടുന്നത്. 

നേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സർക്കാർ കെഎസ്‌ആർടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്‌ആർടിസി ജീവനക്കാർക്ക് ഓണത്തിന് മുൻപ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാർ വ്യക്തമാക്കിയിരുന്നു. 

സെപ്തംബർ മാസത്തിലെ പെൻഷൻ ഓണത്തിന് മുൻപ് നല്‍കണമെന്ന് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചിരുന്നു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ്‌ സഹായം ലഭിച്ചത്. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നല്‍കിയത്‌ 865 കോടി രൂപയാണ്. 

ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ബജറ്റില്‍ വകയിരുത്തിയത് 900 കോടി രൂപയാണ്. പെൻഷൻ വിതരണത്തിന് കോർപ്പറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് എടുത്ത വായ്പകളുടെ തിരിച്ചടവിനാണ് പണം അനുവദിച്ചത്. രണ്ടം പിണറായി സർക്കാർ ഇതുവരെ 6044 കോടി രൂപയാണ് ഇതുവരെ കെഎസ്‌ആർടിസിക്ക് അനുവദിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !