പാപ്പനംകോട്ടെ തീപിടിത്തം: വീട്ടുകാര്‍ മുന്നോട്ടു വന്നാല്‍ ബിനുവിന്റെ മൃതദേഹം വിട്ടു കൊടുക്കുമെന്ന് പൊലീസ്

 നേമം: പാപ്പനംകോട് ഇൻഷ്വറൻസ് ഏജൻസിയിലെ തീപിടിത്തത്തില്‍ മരിച്ച ബിനുവിന്റെ മൃതദേഹത്തിനു വേണ്ടിയുള്ള കുടുംബത്തിന്റെ കാത്തിരിപ്പ് അഞ്ചാം ദിവസത്തിലേക്ക് 

ഡി.എൻ.എ  ഫലം പുറത്തുവരും മുൻപ് വീട്ടുകാർ ആവശ്യപ്പെട്ടാല്‍ മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം പൊലീസ് പറഞ്ഞു.

 ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30ന് പാപ്പനംകോട്ടെ ഇൻഷ്വറൻസ് ഏജൻസിയിലെത്തി ഭാര്യ വൈഷ്ണയെ തീകൊളുത്തി കൊലപ്പെടുത്തി ബിനു ആത്മഹത്യ ചെയ്യുകയായിരുന്നു.

മരിച്ച വൈഷ്ണയെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങി ബുധനാഴ്ച തന്നെ ശാന്തികവാടത്തില്‍ സംസ്കരിച്ചിരുന്നു.

എന്നാല്‍ ബിനുവിന്റെ മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞതിനാല്‍ തിരിച്ചറിയാനായില്ല. സാഹചര്യത്തെളിവുകളുടെയും സി.സി ടിവി ദൃശ്യങ്ങളുടെയും പിൻബലത്തിലാണ് മരിച്ച രണ്ടാമൻ ബിനുവാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.

നിയമപരമായി ബിനുവിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കണമെങ്കില്‍ ഡി.എൻ.എ ടെസ്റ്റ് നടപടികള്‍ പൂർത്തിയാക്കണം.

സഹോദരന്റെ രക്തസാമ്പിള്‍ നേരത്തേ ശേഖരിച്ചെങ്കിലും അമ്മയുടേത് ഇന്നലെയാണ് കിട്ടിയത്. ഇത് ഫോറൻസിക് ലാബിലേക്ക് ഉടനെ അയച്ചിട്ടുണ്ട് നടപടികള്‍ പൂർത്തിയായശേഷം മാത്രമേ ആളെ ശാസ്ത്രീയമായി തിരിച്ചറിയാൻ സാധിക്കൂ. 

എന്നാലും ,മരിച്ചത് ബിനുവാണെന്ന് പൊലീസിന് സംശയമില്ലാത്തതിനാല്‍ വീട്ടുകാർ മുന്നോട്ടുവന്നാല്‍ മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ചശേഷം മൃതദേഹം വിട്ടുകൊടുക്കുമെന്ന് നേമം എസ്.എച്ച്‌.ഒ ആർ.രഗീഷ് കുമാർ പറഞ്ഞു.

മകനെ നഷ്ടപ്പെട്ട് നാലുനാള്‍ കഴിഞ്ഞിട്ടും അവന്റെ ചേതനയറ്റ ശരീരം ഒന്ന് കാണാനോ അന്ത്യകർമ്മങ്ങള്‍ ചെയ്യാനോ കഴിയാത്ത തീരാവേദനയിലാണ് ബിനുവിന്റെ അമ്മയും സഹോദരങ്ങളും. 

മകന്റെ വേർപാട് രോഗങ്ങളും പരാധീനതകളുമൊക്കെയായി ജീവിതം തള്ളിനീക്കുന്ന കേശവപ്പണിക്കർക്കും സരോജത്തിനും താങ്ങാനാവുന്നതിലും അപ്പുറമാണെന്ന് നാട്ടുകാർ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !