കാട്ടാക്കട: വിദ്യാർത്ഥികളെ കയറ്റാൻ നിറുത്തിയിട്ടിരുന്ന സ്കൂള്‍ ബസിനു പിന്നില്‍ ടാങ്കർ ലോറിയിടിച്ച് 11കുട്ടികള്‍ക്ക് പരിക്കേറ്റു.
ആമച്ചല്‍ കുച്ചപ്പുറം സെന്റ് മാത്യൂസ് എല്‍.പി സ്കൂളിലെ ബസിനു പിറകിലാണ് വാട്ടർ ടാങ്കർ ലോറി ഇടിച്ചത്.റോഡ് പണിക്ക് വെള്ളം കൊണ്ടുവന്ന ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയത്.രാവിലെ 9ഓടെയായിരുന്നു സംഭവം.വിദ്യാർത്ഥിയെ കയറ്റുന്നതിനായി ആമച്ചല്‍ ആലമൂട് സമീപം ബസ് നിറുത്തിയപ്പോള്‍ അമിത വേഗതയില്‍ പിന്നാലെയെത്തിയ ടാങ്കർ ലോറി ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.സംഭവ സമയത്ത് സ്കൂള്‍ ബസില്‍ 30ലേറെ വിദ്യാർത്ഥികളും ആയയും ഡ്രൈവറുമാണുണ്ടായിരുന്നത്.
ഇടിയുടെ ആഘാതത്തില്‍ ബസില്‍ തന്നെ തെറിച്ചുവീണ കുട്ടികളുടെ തലയ്ക്കും കൈയ്ക്കുമാണ് പരിക്കേറ്റത്.ഉടൻ തന്നെ നാട്ടുകാർ അപകടത്തില്‍പ്പെട്ടവരെ ആമച്ചല്‍ ഗവ.ആശുപത്രിയിലും സാരമായി പരിക്കേറ്റവരെ എസ്.എ.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിദ്യാർത്ഥികളായ റിയാന(7),ശിവാത്മിക(7),ആയുഷ് ആർ.അഖിലേഷ്(7),ഹർഷൻ(7), അനന്യ(7),സൂര്യനന്ദൻ(8),നഥാനിയേല്‍ എസ്.സുനില്‍(9),അഭിനന്ദ(7),മെലാനിയ മനു(8),അൻവിൻ രാഗ്(7),മുഹമ്മദ് അസ്‌ലം(8),രുദ്ര പ്രയാഗ്(7),മിത്ര(9)എന്നിവർക്കാണ് പരിക്കേറ്റത്
.മൂന്ന് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സംഭവത്തിനുശേഷം ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു.കാട്ടാക്കട പൊലീസ് കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.