തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ സംരംഭവുമായി കെഎസ്‌ആർടിസി. സിനിമാ ചിത്രീകരണ ആവശ്യങ്ങള്‍ക്കായി കെഎസ്‌ആർടിസിയുടെ സ്ഥലങ്ങള്‍ വാടകയ്ക്ക് നല്‍കാനാണ് തീരുമാനം.
കെഎസ്‌ആർടിസിയുടെ ഉടമസ്ഥതയിലുള്ളതും എന്നാല്‍ കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും പൊതുജനങ്ങളെയും ബാധിക്കാത്തതുമായ സ്ഥലങ്ങള്‍ സിനിമാ ഷൂട്ടിംഗ് സെറ്റ് നിർമ്മിക്കാൻ ദിവസ വാടക അടിസ്ഥാനത്തില്‍ നല്‍കുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു.കേരളത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും സ്വന്തമായി ഭൂമിയുള്ളതിനാല്‍ വിവിധ സ്ഥലങ്ങളില്‍ സിനിമാ സെറ്റുകള്‍ക്ക് സ്ഥല സൗകര്യമൊരുക്കാനാകുമെന്ന് കെഎസ്‌ആർടിസി അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഈഞ്ചക്കല്‍, പാറശ്ശാല, റീജ്യണല്‍ വർക്ക്ഷോപ്പ് മാവേലിക്കര, മൂന്നാർ, തേവര, വടക്കാഞ്ചേരി, കൊടുങ്ങല്ലൂർ, പൊന്നാനി, റീജ്യണല്‍ വർക്ക്ഷോപ്പ് എടപ്പാള്‍, സുല്‍ത്താൻ ബത്തേരി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് ആവശ്യത്തിനായി സൗകര്യം ലഭ്യമാണെന്ന് കെഎസ്‌ആർടിസി വിശദീകരിച്ചു.
കെഎസ്‌ആർടിസിയുടെ നിത്യ സേവനങ്ങള്‍ക്കോ പൊതു ഗതാഗത സേവനങ്ങളോടുള്ള പ്രതിബദ്ധതയിലോ യാതൊരു തരത്തിലുള്ള തടസ്സവും ഉണ്ടാകാതെയാകും പദ്ധതി നടപ്പിലാക്കുകയെന്നും വ്യക്തമാക്കി.
കെഎസ്‌ആർടിസിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാത്തതും പൊതുജന സമ്ബർക്കം ഇല്ലാത്തതുമായ സ്ഥലങ്ങളാണ് ഈ ആവശ്യത്തിലേക്കായി കെഎസ്‌ആർടിസി പ്രയോജനപ്പെടുത്തുന്നത്.
സിനിമാ കമ്പിനികള്‍ക്കും മറ്റ് ഷൂട്ടിംഗ് ആവശ്യക്കാർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ദിവസ വാടക നിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ഉടൻ അറിയിക്കുമെന്ന് കെഎസ്‌ആർടിസി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.