തൃശൂർ: ഗായിക ദുർഗ വിശ്വനാഥ് പുനർവിവാഹിതയായി. കണ്ണൂർ സ്വദേശിയും ഗുരുവായൂർ ദേവസ്വം ജീവനക്കാരനുമായ റിജുവാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തില്‍ വ്യാഴാഴ്ച പുലർച്ചെയായിരുന്നു വിവാഹം.
ദിവസങ്ങള്‍ക്ക് മുമ്പ് ദുർഗ പങ്കുവച്ച സേവ് ദ ഡേറ്റും മൈലാഞ്ചി ചാർത്തിയ കൈകളുടെ ചിത്രവും സോഷ്യല്‍ മീഡഡിയയില്‍ വൈറലായിരുന്നു. പച്ച കാഞ്ചീപുരം സാരിയായിരുന്നു ദുർഗ വിവാഹത്തിനായി തെരഞ്ഞെടുത്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.റിയാലിറ്റി ഷോകളിലൂടെയാണ് ദുർഗ പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ചത്. ബിസിനസുകാരനായ ഡെന്നിസാണ് ദുർഗയുടെ ആദ്യ ഭർത്താവ്. ഏതാനും വർഷങ്ങള്‍ക്ക് മുമ്പാണ് ഇരുവരും വേർപിരിഞ്ഞത്.
ഈ ബന്ധത്തില്‍ താരത്തിന് ഒരു മകളുണ്ട്. പുനർവിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായതോടെ നിരവധി ആരാധകർ ദുർഗയ്‌ക്ക് ആശംസയുമായെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.