തൃശൂരിനെ വിറപ്പിക്കാൻ അവരെത്തും: പുലിക്കളിക്കായി മടകളൊരുങ്ങി, സര്‍പ്രൈസ് പുലികള്‍ ഇറങ്ങും, ഒരുക്കം അവസാനഘട്ടത്തില്‍,

തൃശൂര്‍: പുലിക്കളിക്കായി തൃശൂരില്‍ മടകളൊരുങ്ങി. ഏഴു സംഘങ്ങളാണ് ഇക്കുറി സ്വരാജ് റൗണ്ടിനെ വിറപ്പിക്കാന്‍ പുലികളുമായെത്തുന്നത്.

രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുഖനിർമ്മാണം പൂർത്തിയായി. ചായ മരക്കല്‍ തുടങ്ങി. പുലിക്കളിക്കായുള്ള മറ്റു ഒരുക്കങ്ങളും അവസാന ഘട്ടത്തിലാണ്. 

തിരുവോണം കഴിഞ്ഞതോടെ പുലിക്കളിക്കുള്ള ഒരുക്കം വേഗത്തിലാക്കുകയാണ് തൃശൂരിലെ പുലിക്കളി സംഘങ്ങള്‍.

എല്ലാത്തവണത്തെയും പോലെ വരകളിലും വേഷവിധാനങ്ങളിലും സർപ്രൈസുകള്‍ നിറഞ്ഞതായിരിക്കും ഇത്തവണത്തെ പുലിക്കളിയെന്ന് പുലിക്കളി സംഘത്തിലുള്ളവര്‍ ഉറപ്പു നല്‍കുന്നു.

 സര്‍പ്രൈസുകള്‍ ഇത്തവണയും ഉണ്ടാകുമെന്നും അവര്‍ വ്യക്തമാക്കി. മുൻവര്‍ഷത്തെ പോലെ ഇത്തവണയും പെണ്‍പുലികളും കുട്ടിപുലികളും ദേശങ്ങള്‍ക്കായി സ്വരാജ് റൗണ്ടില്‍ ഇറങ്ങും.

35 മുതല്‍ 51 വരെ പുലികളാണ് ഓരോ സംഘങ്ങളിലുമുള്ളത്. പുലികളുടെ ശരീരത്തില്‍ തേയ്ക്കാനുളള നിറക്കൂട്ടുകള്‍ ദേശങ്ങള്‍ തയ്യാറാക്കി 

തുടങ്ങി.ഒപ്പം ചമയ പ്രദർശനവും ആരംഭിച്ചു. അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയാക്കിയശേഷം നാലോണ നാളിനായുള്ള കാത്തിരിപ്പിലാണ് ഇനി ദേശങ്ങള്‍. ഈ വരുന്ന 18നാണ് തൃശൂര്‍ റൗണ്ടില്‍ പുലിക്കളി നടക്കുക.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !