തൃശൂർ: നഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ് റൗണ്ടിൽ ഇന്ന് അരമണി കിലുക്കി, താളത്തിൽ ചുവടുവച്ച് 350ലേറെ പുലികളാണ് ഇറങ്ങുന്നത്.
പാട്ടുരായ്ക്കൽ സംഘമായിരിക്കും ആദ്യം സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ഏഴ് സംഘങ്ങളായാണ് പുലികൾ ഇറങ്ങുന്നത്.ഉച്ച കഴിഞ്ഞ് 3 മണിയോടെ പുലികൾ മട വിട്ട് നഗരത്തിലേക്ക് എത്തിത്തുടങ്ങും. വൈകീട്ട് 5നു നായ്ക്കനാലിൽ പാട്ടുരായ്ക്കൽ ദേശം പ്രവേശിക്കുന്നതോടെയാണ് ഫ്ലാഗ് ഓഫ്.
പുലിക്കളിയുടെ ഭാഗമായി തൃശൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്വരാജ് റൗണ്ടിലേക്ക് ഇന്ന് വാഹനങ്ങളെ പ്രവേശിപ്പിക്കില്ല.
രാവിലെ തന്നെ ഒരുക്കങ്ങൾ ആരംഭിക്കും. മെയ്യഴുത്തടക്കമുള്ളവ അവസാനിക്കാൻ ഏറെ സമയമെടുക്കും. 35 മുതൽ 51 വരെ പുലികളാണ് ഓരോ സംഘത്തിലുമുണ്ടാകുക. എട്ടടി ഉയരമുള്ള ട്രോഫിയും 62,500 രൂപയുമാണ് ഒന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. വേഷത്തിനും അച്ചടക്കത്തിനും മേളത്തിനും പുരസ്കാരമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.