തൃശൂർ: ഇഡിക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. എ സി മൊയ്തീന്റെ ഭാര്യയുടെയും മകളുടെയും നിക്ഷേപം മരവിപ്പിച്ചത് റദ്ദാക്കി. മരവിപ്പിക്കല്‍ നടപടി ക്രമവിരുദ്ധമായതിനാല്‍ അസാധുവാണെന്ന് കോടതി വ്യക്തമാക്കി.
നിക്ഷേപം പിടിച്ചെടുത്ത് 150 ദിവസം പിന്നിട്ടതിനാല്‍ മരവിപ്പിക്കല്‍ കാലാവധി നീട്ടുന്നതിനായി ഇഡി ഇറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.മരവിപ്പിക്കല്‍ കാലാവധി നീട്ടുമ്പോള്‍ കക്ഷികളെ കേള്‍ക്കണമെന്നുണ്ട്. നിക്ഷേപത്തിന്റെ ഉടമകളായ, മൊയ്തീന്റെ ഭാര്യ ഉസെെബാ ബീവിയേയും മകള്‍ ഷീബയേയും അറിയിക്കാതെയാണ് ഇഡി ഉത്തറവിറക്കിയത്.
ഇത് ചൂണ്ടിക്കാണിച്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്. കരുവന്നൂർ ബാങ്ക് ക്രമക്കേടിൻ്റെ പേരിലായിരുന്നു ഇ ഡി നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.