മതവികാരം വ്രണപ്പെടുത്തി ; സമൂഹത്തില്‍ കലാപം ഉണ്ടാക്കാൻ മനപ്പൂര്‍വമുള്ള ശ്രമം; കൃഷ്ണചിത്രങ്ങളിലൂടെ പ്രശസ്തയായ ജസ്‌ന സലീമിനെതിരെ ഗുരുതരാരോപണം പരാതി,

തൃശ്ശൂർ : കൃഷ്ണചിത്രങ്ങള്‍ വരച്ച്‌ ജനശ്രദ്ധ നേടിയ ജസ്‌ന സലീമിനെതിരെ പോലീസ് പരാതി. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആർ ഹരി ആണ് ജസ്‌ന സലീമിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ ജസ്‌ന സലീം ഗുരുവായൂർ ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കേക്ക് മുറിച്ച്‌ ആഘോഷിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. 

മുട്ട അടക്കമുള്ള നോണ്‍ വെജ് വിഭവങ്ങള്‍ ചേർത്ത് തയ്യാറാക്കിയ കേക്ക് ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ പ്രവേശിപ്പിച്ചതിനെതിരെ ഭക്തരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ആയിരുന്നു ഉയർന്നിരുന്നത്.

ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ജസ്‌ന സലീമിനെതിരെ ബിജെപി തൃശൂർ ജില്ലാ ജനറല്‍ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്. 

തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്കാണ് അഡ്വ. കെ ആർ ഹരി പരാതി നല്‍കിയിരിക്കുന്നത്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കാൻ ജസ്‌ന സലീം ബോധപൂർവ്വം ശ്രമങ്ങള്‍ നടത്തുന്നതായാണ് പരാതിയില്‍ സൂചിപ്പിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !